മിസോറി സിറ്റി: റോബിന്‍ ജെ. ഇലക്കാട്ട് മൂന്നാമതും മിസോറി സിറ്റി മേയറായി തെരഞ്ഞെടുക്കപ്പെട്ടു
റോബിന്‍ ഇലക്കാട്ടിന് 5,481 (55.67%) വോട്ട് ലഭിച്ചു.എതിര്‍ സ്ഥാനാര്‍ത്ഥി ജെഫ്രി എല്‍. ബോണിക്ക് 4,365(44.33%) വോട്ട്.
2020 ഡിസംബര്‍ 21-ന് മിസോറി സിറ്റിയുടെ 12-ാമത് മേയറായി സത്യപ്രതിജ്ഞ ചെയ്ത അദ്ദേഹം, 2009 മുതല്‍ 2015 വരെ ഡിസ്ട്രിക്ട് സി-യെ പ്രതിനിധീകരിച്ച് സിറ്റി കൗണ്‍സിലില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്.
മിസോറി സിറ്റിയില്‍ സ്വന്തമായി ഒരു ബിസിനസ് നടത്തുന്ന അദ്ദേഹം, ഭാര്യ ടീനയോടൊപ്പം സെന്റ് ആഞ്ജല മെറിസി കാത്തലിക് ചര്‍ച്ചില്‍ സജീവ അംഗമാണ്. ടീന ഒരു ഫിസിഷ്യന്‍ അസിസ്റ്റന്റാണ്, ദമ്പതികള്‍ക്ക് രണ്ട് പെണ്‍മക്കളുണ്ട്.



