Friday, December 5, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeUncategorizedചിക്കാഗോ എക്യൂമെനിക്കൽ സൺ‌ഡേ സ്കൂൾ ഫെസ്റ്റ് 2025: ആത്മീയതയും കലാപാരമ്പര്യവും നിറഞ്ഞ ഉജ്ജ്വല മഹോത്സവം

ചിക്കാഗോ എക്യൂമെനിക്കൽ സൺ‌ഡേ സ്കൂൾ ഫെസ്റ്റ് 2025: ആത്മീയതയും കലാപാരമ്പര്യവും നിറഞ്ഞ ഉജ്ജ്വല മഹോത്സവം

ചിക്കാഗോ: 42-ാമത് ചിക്കാഗോ എക്യൂമെനിക്കൽ സൺ‌ഡേ സ്കൂൾ ഫെസ്റ്റ് 2025, നവംബർ 1 ശനിയാഴ്ച, ചിക്കാഗോ തിരുഹൃദയ ക്നാനായ ഫൊറോനാ ദൈവാലയത്തിൽ ഐക്യത്തിന്റെ, ആത്മീയതയുടെ, കലാപാരമ്പര്യത്തിന്റെ ഭംഗിയോടെ നടന്നു. 17 ഇടവകളിൽ നിന്നുള്ള 175 കുട്ടികൾ പങ്കെടുത്ത എക്യൂമെനിക്കൽ കൗൺസിലിന്റെ പ്രധാന ഉദ്ദേശ്യങ്ങളിൽ ഒന്നായ ഈ മഹോത്സവം, കുട്ടികൾക്ക് അവരുടെ ആത്മീയതയും കലാപാടവവും പ്രകടിപ്പിക്കാനുള്ള മനോഹര വേദിയായി.

ചിക്കാഗോ തിരുഹൃദയ ക്നാനായ ഫൊറോനാ ദൈവാലയ വികാരി റെവ. ഫാ. ഏബ്രാഹം കളരിക്കൽ പ്രാർത്ഥനയോടെ പ്രോഗ്രാം ആരംഭിച്ചു. സൺ‌ഡേ സ്കൂൾ ഫെസ്റ്റ് ചെയർമാൻ റെവ. ഫാ. ജോ വര്ഗീസ്, എക്യൂമെനിക്കൽ പ്രസിഡണ്ട് റെവ. ഫാ. തോമസ് മാത്യു (ജോബി അച്ചൻ) എന്നിവർ ആമുഖപ്രഭാഷണം നടത്തി. കൺവീനർ ബിനോയി കിഴക്കനടി സ്വാഗതം അറിയിച്ചു.

വിവിധ പ്രായവിഭാഗങ്ങൾക്കായി ഗാനം (ഇംഗ്ലീഷ് & മലയാളം), പ്രഭാഷണം (ഇംഗ്ലീഷ് & മലയാളം), ഉപകരണ സംഗീതം, ഫാൻസി ഡ്രസ്, നൃത്തം, പെൻസിൽ ഡ്രോയിംഗ്, വാട്ടർ കളറിംഗ്, ബൈബിൾ വായന, ബൈബിൾ ക്വിസ് തുടങ്ങിയ ഇനങ്ങളും, ഗ്രൂപ്പ് വിഭാഗത്തിൽ ഗാനം, നൃത്തം, നാടോടി നൃത്തങ്ങൾ എന്നിവയും സംഘടിപ്പിച്ചു.

ചെയർമാൻ റെവ. ഫാ. ജോ വര്ഗീസ്, കൺവീനർ ബിനോയി കിഴക്കനടി, എക്യൂമെനിക്കൽ പ്രസിഡണ്ട് റെവ. ഫാ. തോമസ് മാത്യു (ജോബി അച്ചൻ), വൈസ് പ്രസിഡന്റ് റെവ. ഫാ. ബിജു യോഹന്നാൻ, സെക്രട്ടറി അച്ചൻകുഞ്ഞ് മാത്യു, ട്രഷറർ ജോർജ് മാത്യു, വിവിധ ഇടവകകളിലെ വൈദികർ, ഫെസ്റ്റ് കമ്മിറ്റി അംഗങ്ങൾ, എക്യൂമെനിക്കൽ കൗൺസിൽ അംഗങ്ങൾ എന്നിവർ ഫെസ്റ്റിന് നേതൃത്വം നൽകി.

സമാപന സമ്മേളനത്തിൽ റെവ. ഫാ. തോമസ് മാത്യു സമാപന സന്ദേശം നൽകി. തുടർന്ന് സമ്മാനദാന ചടങ്ങ് നടന്നു. വ്യക്തിഗത ഇനങ്ങളിൽ ഏറ്റവും കൂടുതൽ മാർക്ക് നേടിയ ജെറിൻ മാത്യു (കലാതിലകം), സെറാഫിൻ (കലാപ്രതിഭ) എന്നിവർക്ക് പ്രത്യേക ട്രോഫി നൽകി ആദരിച്ചു.

കൺവീനർ ബിനോയി കിഴക്കനടി ദൈവത്തിനും, ഫെസ്റ്റ് വിജയകരമായി നടത്താൻ സഹകരിച്ച ഏവർക്കും ഹൃദയപൂർവ്വം നന്ദി രേഖപ്പെടുത്തി. തുടർന്ന് ചെയർമാൻ റെവ. ഫാ. ജോ വര്ഗീസ് സമാപന പ്രാർത്ഥന നടത്തി. വൈകുന്നേരം നാലരയോടെ ഫെസ്റ്റ് ഭംഗിയായി സമാപിച്ചു.

ആത്മീയത, സൗഹൃദം, കലാപാരമ്പര്യം എന്നീ മൂല്യങ്ങൾ സമന്വയിപ്പിച്ച ഈ മഹോത്സവം, എല്ലാ ഇടവകകളുടെയും ഐക്യവും സ്നേഹബന്ധവും കൂടുതൽ ശക്തമാക്കിയ ഒരു മനോഹര ഓർമ്മയായി നിലനിന്നു

Reported by Achenkunju Mathew, Ecumenical Council Secretary

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments