Friday, December 5, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeObituaryഡാലസിൽ അന്തരിച്ച സി.എം മാത്യു ചെറുകരയുടെ പൊതുദർശനം നാളെ (വെള്ളി)

ഡാലസിൽ അന്തരിച്ച സി.എം മാത്യു ചെറുകരയുടെ പൊതുദർശനം നാളെ (വെള്ളി)

ഷാജി രാമപുരം

ഡാലസ്: ഡാലസിൽ അന്തരിച്ച പത്തനംതിട്ട അയിരൂർ ചെറുകര പീടികയിൽ സി.എം മാത്യുവിന്റെ(85) പൊതുദർശനം നാളെ (വെള്ളി) വൈകിട്ട് 6 മണി മുതൽ 8.30 വരെ ഫാർമേഴ്സ് ബ്രാഞ്ച് മാർത്തോമ്മാ ദേവാലയത്തിൽ (11550 Luna Road, Farmers Branch TX 75234) വെച്ച് നടത്തപ്പെടും.

സംസ്കാരം ശനിയാഴ്ച രാവിലെ 9 മണി മുതൽ ഫാർമേഴ്സ് ബ്രാഞ്ച് മാർത്തോമ്മാ ദേവാലയത്തിൽ വെച്ച് നടത്തപ്പെടുന്ന സംസ്കാര ശുശ്രൂഷകൾക്ക് ശേഷം കോപ്പേൽ റോളിംഗ് ഓക്സ് സെമിത്തേരിയിൽ (400 Freeport Pkwy, Coppell, TX 75019) സംസ്കരിക്കും.

മാർത്തോമ്മാ ചർച്ച് ഓഫ് ഡാലസ് ഫാർമേഴ്സ് ബ്രാഞ്ച് ഇടവകയുടെ വിവിധ ചുമതലകൾ വഹിച്ചിട്ടുള്ള പരേതനായ സി.എം മാത്യു ഡാലസിലെ മാർത്തോമ്മാ ദേവാലയത്തിന്റെ തുടക്കക്കാരിൽ പ്രധാനിയാണ്. പത്തനംതിട്ട തോന്ന്യാമല താന്നിമൂട്ടിൽ കുടുംബാംഗമായ അന്നമ്മ മാത്യു ആണ് സഹധർമ്മിണി.

മക്കൾ: സ്റ്റാൻലി മാത്യു, നാൻസി (ഇരുവരും ഡാലസിൽ).

മരുമക്കൾ: അറ്റേർണി കവിത, ബ്രാഡ്

കൊച്ചുമക്കൾ: അബിഗേൽ, ഇസബെല്ല, കെസിയ, വൈയറ്റ്.

ഭാര്യാ സഹോദരങ്ങൾ: ബിഷപ് സിമ്മി മാത്യുസ് (എപ്പിസ്കോപ്പൽ ചർച്ച്), തോമസ് മാത്യു (ഡാലസ്), മേരി മാത്യു (ബാംഗ്ലൂർ).

സംസ്കാര ചടങ്ങുകൾ www.provisiontv.in എന്ന വെബ് സൈറ്റില്‍ ദര്‍ശിക്കാവുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക്:

തോമസ് മാത്യു 817 723 5390

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments