Friday, December 5, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeAmericaആന്റോ വർക്കിയെ വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷൻ ഫൊക്കാന ട്രഷർ സ്ഥാനാർത്ഥിയായി ആയി എൻഡോസ്‌ ചെയ്‌തു

ആന്റോ വർക്കിയെ വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷൻ ഫൊക്കാന ട്രഷർ സ്ഥാനാർത്ഥിയായി ആയി എൻഡോസ്‌ ചെയ്‌തു

ടെറൻസൺ തോമസ് (ഫൊക്കാന മുൻ സെക്രട്ടറി )

ന്യൂയോർക്ക്: അമേരിക്കൻ മലയാളിസംഘടനകളിൽ എന്നും മുൻപന്തിൽ നിൽക്കുന്ന വെസ്റ്റ്ചെസ്റ്റർ മലയാളീ അസോസിയേഷൻ 2026 ൾ നടക്കുന്ന ഫൊക്കാനാ സംഘടനാ തെരഞ്ഞുടുപ്പുകളിലേക്ക്
ആന്റോ വർക്കിയെ ട്രഷർ സ്ഥാനാർത്ഥിയായി എൻഡോസ്‌ ചെയ്തു. നവംബർ 4 ന് വൈകിട്ട് കൂടിയ മീറ്റിങ്ങിൽ ആണ് തിരുമാനം എടുത്തത്.

ഫൊക്കാന റീജണൽ വൈസ് പ്രസിഡന്റ് കൂടിയായ ആന്റോ ഏറ്റവും ആദ്യം തന്നെ റീജണൽ ഉൽഘടനം നടത്തുകയും , അതുപോലെ തന്നെ ഏറ്ററ്വും ആദ്യം തന്നെ റീജണൽ കൺവെൻഷൻ നടത്തുകയും അത് ഈ റീജിയന്റെ ചരിത്രത്തിൽ തന്നെ ഏറ്റവും വലിയ കൺവെൻഷൻ ആക്കാനും അന്റോക്ക് കഴിഞ്ഞു. ഇതുവരെ നടത്തിയതിൽ വെച്ച് ഏറ്റവും വലിയ റീജിണൽ കൺവെൻഷൻ എന്നതിൽ ഉപരി ഒരു ഫുൾ ഡേ കൺവെൻഷൻ ആയാണ് ആന്റോയുടെ നേതൃത്വത്തിൽ നടന്നത്. ഏറ്റവും നല്ല ഒരു റീജണൽ പ്രവർത്തനനമാണ്‌ ഈ റീജിയനിൽ നടക്കുന്നത്.

വെസ്റ്റ്ചെസ്റ്റർ മലയാളീ അസോസിയേഷന്റെ സജീവ പ്രവർത്തകനും മുൻ പ്രസിഡന്റും ഇപ്പോഴത്തെ കോർഡിനേറ്ററും ആണ് ആന്റോ . വെസ്റ്റ്‌ചെസ്റ്റര്‍ മലയാളി അസ്സോസിയേഷന്‍ പ്രസിഡന്റ് ആയിരുന്നപ്പോള്‍ മികവുറ്റ ഒരു പ്രവർത്തനം സംഘടനക്കു വേണ്ടി ചെയ്യുകയും,അസോസിയേഷന്റെ പ്രവർത്തനത്തെ അതിന്റെ മികച്ച തലത്തിൽ എത്തിക്കാൻ ആന്റോയുടെ പ്രവർത്തനത്തിന് സാധിച്ചിട്ടുണ്ട്. അസോസിയേഷന്റെ ജോയിന്റ് സെക്രട്ടറി ,വൈസ് പ്രസിഡന്റ് , സെക്രട്ടറി എന്നീ സ്ഥാനങ്ങളും വഹിച്ചിട്ടുള്ള ആന്റോ ഏറ്റെടുക്കുന്ന പ്രവർത്തികൾ വിജയിപ്പിക്കുന്ന കാര്യത്തിൽ കർക്കശക്കാരനാണ്.

സ്‌കൂള്‍ തലം മുതൽ രാഷ്ട്രിയ ജീവതം തുടങ്ങിയ ആന്റോ വിദ്യാർത്ഥി രാഷ്ട്രീയത്തിലും സജീവ പ്രവർത്തകനായിരുന്നു .എഫ് എ സി റ്റി യുടെ ട്രേഡ്‌ യൂണിയൻ രംഗത്തു പ്രവർത്തനം തുടങ്ങി. ട്രേഡ് യൂണിയൻ രംഗത്തെ പ്രവർത്തന പരിചയം ആന്റോയുടെ സാമൂഹ്യ സാംസ്‌കാരിക പ്രവർത്തനത്തിന് പ്രചോദനമായി.

അമേരിക്കയിലെ മലയാളീ സമൂഹത്തിൽ സാമൂഹ്യ സംസ്കരിക മേഘലകളിൽ നിറസാനിദ്യമായാ ആന്റോ വൈസ്മെൻസ് ക്ലബ്ബിന്റെ കമ്മിറ്റി മെംബർ കൂടിയാണ്. അമേരിക്കയിലും കേരളത്തിലും നിരവധി സംഘടനകളില്‍ നിര്‍ണായക സ്ഥാനങ്ങള്‍ വഹിച്ചിട്ടുള്ള ആന്റോ ബ്രോങ്ക്സ് സിറോ മലബാർ കാത്തോലിക് ചർച്ചിലെ സജീവ പ്രവർത്തകനും 2023 മുതൽ സീറോ മലബാർ കത്തോലിക്ക് കോൺഗ്രസിന്റെ ബ്രോങ്ക്സ് ചാപ്റ്റർ പ്രസിഡന്റ് ആയും പ്രവർത്തിക്കുന്നു. ഇന്ത്യൻ കാത്തോലിക് അസോസിയേഷൻ ഓഫ് അമേരിക്കയുടെ പ്രസിഡന്റ് ആയും പ്രവർത്തിച്ചിട്ടുള്ള ആന്റോ ജോയിന്റ് സെക്രട്ടറി, സെക്രട്ടറി , വൈസ് പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. ഇപ്പോഴത്തെ ട്രസ്റ്റീ ബോർഡ് മെംബർ കൂടിയാണ്.

അമേരിക്കയിലെ സാമൂഹ്യ സംസ്കരിക മേഘലകളിൽ നിറസാനിദ്യവും ആയ ആന്റോ വെസ്റ്ചെസ്റ്ററിലെ ന്യൂ റോഷലിൽ ആണ് താമസം. ഭാര്യ ജെസ്സി ആന്റോ. മക്കൾ ആൽബിൻ ആന്റോ , എബിൻ ആന്റോ.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments