ഷിക്കാഗോ: ദീർഘകാലം ഷിക്കാഗോയിൽ സ്ഥിരതാമസക്കാരിയായിരുന്ന കുമ്പനാട് കൊടുന്തറ കുടുംബാംഗമായ ലീലാമ്മ സൈമൺ (ഓമന, 63) കേരളത്തിൽ ചികിത്സയിലിരിക്കെ അന്തരിച്ചു.
സൈമൺ മുട്ടുത്തറയാണ് ഭർത്താവ്. റോഷൻ, റെനീഷ് എന്നിവർ മക്കളും ലിൻഡ, ബിബിൻ എന്നിവർ മരുമക്കളുമാണ്. 4 കൊച്ചുമക്കൾ ഉണ്ട്. ഷിക്കാഗോ ഐപിസി ഹെബ്രോൻ സഭാംഗമായിരുന്നു. സംസ്കാരം നവംബർ 11ന്.
വാർത്ത അയച്ചത് ∙ കുര്യൻ ഫിലിപ്പ്



