ഒർലാൻഡോ: സാമൂഹിക സാംസ്കാരിക രംഗത്തും ചാരിറ്റി രംഗത്തും വേറിട്ട പ്രവർത്തനങ്ങൾ കാഴ്ച്ച വയ്ക്കുന്ന രാജീവ് വി കുമാരൻ ഫൊക്കാനയുടെ ഫ്ലോറിഡ റീജിയൻ ആർ. വി.പി ആയി മത്സരിക്കുന്നു.
ഫിലിപ്പോസ് ഫിലിപ് പ്രസിഡന്ടായുള്ള പാനലിൽ മത്സരിക്കുന്ന രാജീവ് കുമാരൻ, മൂന്ന് തവണ ഒർലാൻഡോ റീജിയണൽ മലയാളം അസോസിയേഷന്റെ (ORMA) പ്രസിഡന്റായിരുന്നു. ഇത് വലിയൊരു അംഗീകാരമായി കണക്കാക്കപ്പെടുന്നു. നിലവിൽ ORMA ഉപദേശക സമിതി അംഗമാണ് .
ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ഫ്ലോറിഡ റീജിയണൽ വൈസ് പ്രസിഡന്റും 2018 മുതൽ ഫൊക്കാന ദേശീയ കമ്മിറ്റി അംഗവുമാണ്.



