ഐക്യരാഷ്ട്രസഭ: അതിർത്തികടന്നുള്ള ഭീകരപ്രവർത്തനത്തിന്റെ ദുരന്തം ഇന്ത്യ അനുഭവിച്ചതായി ഐക്യരാഷ്ട്ര സഭയിലെ സ്ഥിരം പ്രതിനിധി പാർവതനേനി ഹരീഷ് പറഞ്ഞു. അതിർത്തിക്കപ്പുറത്തുനിന്ന് ആയുധങ്ങൾ കടത്തിയാണ് ഭീകരപ്രവർത്തനം നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇത്തരം ആയുധങ്ങൾ കടത്തുന്നതിന് പിന്തുണ നൽകുന്നവർക്കെതിരെ യു.എൻ രക്ഷാസമിതിക്ക് വിട്ടുവീഴ്ചയില്ലാത്ത നിലപാടുണ്ടാകണം. ദശാബ്ദങ്ങളായി ഇന്ത്യ ഭീകരവാദത്തിനെതിരെ പോരാടുകയാണ്.
ഭീകര സംഘടനകൾക്ക് ആയുധങ്ങൾ ലഭിക്കുന്നതിന്റെ അപകടത്തെക്കുറിച്ച് ഇന്ത്യക്ക് ബോധ്യമുണ്ടെന്നും ചെറു ആയുധങ്ങളെക്കുറിച്ചുള്ള രക്ഷാസമിതി ചർച്ചയിൽ പങ്കെടുത്ത് അദ്ദേഹം പറഞ്ഞു.



