Friday, December 5, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeAmericaഅമേരിക്കയിലെ എല്ലാ ടാർഗറ്റ് സ്റ്റോറുകളിൽ പുതിയ '10-4' സ്റ്റാഫ് പോളിസി, ചിരിച്ച മുഖത്തോടെ സ്റ്റാഫുകൾ കസ്റ്റമേഴ്സിനെ...

അമേരിക്കയിലെ എല്ലാ ടാർഗറ്റ് സ്റ്റോറുകളിൽ പുതിയ ’10-4′ സ്റ്റാഫ് പോളിസി, ചിരിച്ച മുഖത്തോടെ സ്റ്റാഫുകൾ കസ്റ്റമേഴ്സിനെ സ്വീകരിക്കും

-എബി മക്കപ്പുഴ-

വാഷിങ്ടൺ:മികച്ച ഷോപ്പിങ് അനുഭവം കസ്റ്റമേഴ്‌സിന് നൽകുക എന്ന ലക്ഷ്യത്തോടെ പുതിയ ’10-4′ സ്റ്റാഫ് പോളിസി നടപ്പാക്കുവാൻ തീരുമാനമായി. ടാർഗറ്റിൻ്റെ പുതിയ സിഇഒയായി മൈക്കൽ ഫിഡെൽക്കെ ചുമതലയേറ്റ ശേഷമാണ് പുതിയ സ്റ്റാഫ് പോളിസി നടപ്പിലാക്കുന്നത്.

നിങ്ങൾ നിൽക്കുന്ന 10 അടിക്കുള്ളിൽ ഒരു ജീവനക്കാരൻ ഉണ്ടെങ്കിൽ അദ്ദേഹം നിങ്ങളോട് മുഖം തിരിച്ചു നടക്കില്ല, ഒരു ചിരിതരും, അല്ലെങ്കിൽ കൈവീശി കാണിക്കും, സൗഹാർദപരമായി പെരുമാറും. യുഎസിലെ മിനിയാപൊളിസ് കേന്ദ്രീകരിച്ചുള്ള ബഹുരാഷ്ട്ര റീട്ടെയിൽ കോ‍ർപറേഷനായ ടാർഗറ്റിൻ്റെ പുതിയ സ്റ്റാഫ് പോളിസി പ്രകാരമാണ് ഈ മാറ്റം.
കസ്റ്റമറിന് മികച്ച ഷോപ്പിങ് അനുഭവം നൽകുക എന്ന ലക്ഷ്യത്തോടെ ’10-4′ എന്ന പുതിയ സ്റ്റാഫ് പോളിസിയാണ് ടാ‍ർഗറ്റ് നടപ്പിലാക്കുന്നത്. കസ്റ്റമറുടെ 10 അടി ചുറ്റളവിനുള്ളിൽ നിൽക്കുന്ന ഒരു ജീവനക്കാരൻ കസ്റ്റമറെ നോക്കി ചിരിക്കണം, കണ്ണിൽ നോക്കണം, കൈവീശി കാണിക്കണം, സൗഹൃദപരവും സ്വാഗതം ചെയ്യുന്നതുമായ ശരീരഭാഷ ഉപയോഗിക്കണം എന്നിങ്ങനെ പുതിയ നയത്തിൽ പറയുന്നു. ഇനി നാലടി ചുറ്റളവിലാണ് നിൽക്കുന്നതെങ്കിൽ കസ്റ്റമറെ വ്യക്തിപരമായി അഭിവാദ്യം ചെയ്യുകയും ഊഷ്മളവും സഹായകരവുമായ സംഭാഷണങ്ങൾ ആരംഭിക്കുകയും വേണം.

കസ്റ്റമറിന് മികച്ച ഷോപ്പിങ് അനുഭവം നൽകാനും അവരെ ആതിഥികളെപ്പോലെ കൈകാര്യം ചെയ്യാനുമാണ് ’10-4′ പോളിസി ലക്ഷ്യമിടുന്നത്. കസ്റ്റമറെ അഭിവാദ്യം ചെയ്യുകയും സ്വാഗതം ചെയ്യുകയും അവർക്ക് ആവശ്യമായ സഹായം നൽകുകയും ചെയ്യുമ്പോൾ അത് കസ്റ്റമറുടെ സ്നേഹത്തിനും വിശ്വാസത്തിനും കാരണമാകുന്നുവെന്ന് ടാർഗറ്റിൻ്റെ എക്സിക്യൂട്ടീവ് വൈസ് പ്രസിഡൻ്റും ചീഫ് സ്റ്റോഴ്സ് ഓഫീസറുമായ അഡ്രിയൻ കോസ്റ്റാൻസോയെ ഉദ്ധരിച്ച് യുഎസ്എ ടുഡേ റിപ്പോർട്ട് ചെയ്തു. അവധിക്കാലം അടുത്തിരിക്കുന്നതിനാൽ, ഈ സമയത്ത് കസ്റ്റമറുമായി കൂടുതൽ അടുത്തിടപഴകാൻ പുതിയ വഴികൾ നടപ്പിലാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം പുതിയ സ്റ്റാഫ് പോളിസി സംബന്ധിച്ചു ടാർഗറ്റ് ജീവനക്കാരടക്കം സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ റെഡ്ഡിറ്റിൽ അഭിനന്ദാർഹമായ ധാരാളം അഭിപ്രായങ്ങൾ പങ്കുവെച്ചിട്ടുണ്ട്.
അമേരിക്കയിലെ ഏറ്റവും വലിയ റീട്ടെയിൽ ശൃംഖലകളിലൊന്നാണ് ടാർഗെറ്റ്. 2025 നവംബർ വരെയുള്ള കണക്കുകൾ പ്രകാരം ഏകദേശം 2,000 സ്റ്റോറുകൾ അമേരിക്കൻ വിപണിയിലുണ്ട്. ദൈനംദിന സാധനങ്ങളും ട്രെൻഡിങ്ങാകുന്ന സാധനങ്ങളും ടാർഗറ്റ് സ്റ്റോറുകളിൽ എത്തിച്ച് പ്രതിവാരം ഏകദേശം മൂന്നു കോടിയിലധികം കസ്റ്റമേഴ്സിനെ ആകർഷിക്കുന്നുണ്ട്. 2024ൽ 107 ബില്യൺ ഡോളറിലധികം വിറ്റുവരവ് നേടിയിട്ടുണ്ട്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments