Friday, December 5, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeAmericaജോസി കാരക്കാട്ട് ഫൊക്കാന വൈസ് പ്രസിഡണ്ടായി മത്സരിക്കുന്നു

ജോസി കാരക്കാട്ട് ഫൊക്കാന വൈസ് പ്രസിഡണ്ടായി മത്സരിക്കുന്നു

കാനഡ മലയാളീസമൂഹത്തിന്റെ പ്രതിനിധി ജോസി കാരക്കാട്ട് ഫൊക്കാനയുടെ 2026 -2028 ഭരണസമിതിയിൽ വൈസ് പ്രസിഡന്ടായി ഫിലിപ്പോസ് ഫിലിപ്പ് നേതൃത്വം കൊടുക്കുന്ന പാനലിൽ മത്സരിക്കുന്നു.

ഇപ്പോഴത്തെ ആർ.വി.പി ആയ ജോസി കാനഡയിൽ ഫൊക്കാനയുടെ പ്രവർത്തനം വ്യാപിപ്പിക്കുന്നതിനും കൂടുതൽ സംഘടനകളെ സംഘടനയുടെ ഭാഗമാക്കുന്നതിലും വലിയ പങ്ക് വഹിക്കുന്നു .

കാനഡ മലയാളീ സമൂഹത്തിന്റെ സാമൂഹിക സാംസ്‌കാരിക സാമുദായിക മണ്ഡലങ്ങളിൽ കരുത്തുറ്റ പ്രവർത്തനം കാഴ്ച വയ്ക്കുന്ന ജോസി കാരക്കാട്ട് ഫൊക്കാനയുടെ നിരവധി പരിപാടികൾക്ക് നേതൃത്വം നൽകി.

ഫൊക്കാനയുടെ നാഷണൽ കമ്മിറ്റി അംഗം ആയി രണ്ട്‌ ടെം പ്രവർത്തിച്ചു. 2016 ൽ കാനഡയിൽ നടന്ന ഫൊക്കാന കൺവെൻഷന്റെ ഗ്രാൻഡ് സ്പോൺസറുമായിരുന്നു. മികച്ച സംഘാടകനെന്നതിലുപരി മികച്ച സഹകാരി കൂടിയാണ് ജോസി .

ടൊറന്റോ മലയാളീ സമാജത്തിന്റെ (റ്റിഎംഎസ്) ട്രസ്റ്റീ ബോർഡ്‌ ചെയർമാൻ ആയി പ്രവർത്തിച്ച ജോസി കാരക്കാട്ട് , അസോസിയേഷന്റെ വിവിധ കമ്മിറ്റികളിൽ പ്രവർത്തിച്ചു. സ്കൂൾ കാലഘട്ടത്തിൽ സ്കൂളിന്റെ ജനറൽ സെക്രട്ടറി ആയി തുടങ്ങി കോളേജ് തലങ്ങളിൽ NCC ലീഡർ ആയി തിളങ്ങി നിന്ന ജോസി കാരക്കാട്ട് ഏതു റോളും കൈകാര്യം ചെയ്യുവാൻ മുന്നിലുണ്ട് .

സെന്റ് തോമസ് സീറോ മലബാർ ചർച്ച, ടൊറണ്ടോയുടെ യുവജന സംഘടന ഉൾപ്പെടെ വിവിധ കമ്മിറ്റികളിൽ വിവിധ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. ചർച്ചിന്റെ പാരിഷ് കമ്മിറ്റി അംഗം, ട്രഷറർ, ബിൽഡിംങ്ങു കമ്മിറ്റി ചെയർ തുടങ്ങി നിരവധി സ്ഥാനങ്ങൾ വഹിച്ച ജോസി അറിയപ്പെടുന്ന ഒരു ചാരിറ്റി പ്രവർത്തകൻ കൂടിയാണ്.

പ്രമുഖ റിയൽട്ടർ കൂടിയായ ജോസി ലൈസൻസിഡ് ഇൻകം ടാക്സ് ഈ ഫൈലർ കൂടിയാണ്. ഭാര്യ ലിസി കാരക്കാട്ട്. മക്കൾ: ജിസ്മി കാരക്കാട്ട്, ജോമി കാരക്കാട്ട്, ജൂലി കാരക്കാട്ട്.

വിവിധ കർമ്മരംഗങ്ങളിൽ മികവ് തെളിയിച്ച ജോസി കാരക്കാട്ടിന്റെ പ്രവർത്തനം സംഘടനക്ക് മുതൽകൂട്ടാവുമെന്നു ഫിലിപ്പോസ് ഫിലിപ്പ് ചൂണ്ടിക്കാട്ടി.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments