Friday, December 5, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeAmericaമലയാളിയായ രതീഷ് മോഹൻ; നോർത്ത് ഓണ്ടാരിയോയുടെ അഭിമാനമായി ലോക ബോഡി ബിൽഡിംഗ് വേദിയിലേക്ക്

മലയാളിയായ രതീഷ് മോഹൻ; നോർത്ത് ഓണ്ടാരിയോയുടെ അഭിമാനമായി ലോക ബോഡി ബിൽഡിംഗ് വേദിയിലേക്ക്

ജോസഫ് ജോൺ കാൽഗറി

നോർത്ത് ഓണ്ടാരിയോ : മലയാളിയായ ബോഡി ബിൽഡർ രതീഷ് മോഹൻ, ആരോഗ്യമേഖലയിലും ഫിറ്റ്‌നസിലുമെല്ലാം തിളങ്ങി, ഇപ്പോൾ ലോക വേദിയിലേക്ക് കാനഡയെ നയിക്കാൻ ഒരുങ്ങുകയാണ്. Ontario Health at Home–ന്റെ ഹെൽത്ത് കൺസൾട്ടന്റായി ഉത്തര–കിഴക്കൻ ഓണ്ടാരിയോയിൽ സേവനം ചെയ്യുന്ന രതീഷ്, 44-ാം വയസ്സിൽ ബോഡി ബിൽഡിംഗിൽ സ്വർണ നേട്ടങ്ങൾ കൊയ്തിരിക്കുകയാണ്.

16-ആം വയസ്സിൽ തുടങ്ങിയ ബോഡി ബിൽഡിംഗിനോടുള്ള പ്രണയം, മകൾ എമിയുടെ വെല്ലുവിളിയോടെ വീണ്ടും പുനരുജ്ജീവിതമായി. “അച്ഛാ, അച്ഛനും മാമനെ പോലെ സ്റ്റേജിൽ ഇറങ്ങാമല്ലോ?” എന്ന ആകസ്മിക ചോദ്യമാണ് രതീഷിന്റെ ജീവിതം മാറ്റിയത്.

സഹോദരൻ Mr. India 2023 ആയി വിജയം നേടിയതോടെ പ്രചോദനമേറ്റ രതീഷ്, ഓണ്ടാരിയോയിൽ നടന്ന World Natural Bodybuilding Federation (WNBF) മാസ്റ്റേഴ്‌സ് മെൻസ് ഫിസീക്ക് വിഭാഗത്തിൽ കിരീടം നേടി പ്രോ കാർഡും സ്വന്തമാക്കി.

തുടർന്ന്, ഒക്ടോബർ 12-ന് കാല്ഗറിയിൽ നടന്ന WNBF International Show-ലും അദ്ദേഹം തിളങ്ങി, International Pro Masters Men’s Physique പട്ടം നേടി. നവംബർ 1, 2025-ന് CPA Alberta Fall Natural Championship-ൽ അഞ്ച് വ്യത്യസ്ത വിഭാഗങ്ങളിൽ പങ്കെടുത്ത രതീഷ് അഞ്ചും സ്വർണം നേടി നോർത്ത് ഓണ്ടാരിയോയ്ക്കും മലയാളികൾക്കും അഭിമാനമായി.

ഇതോടെ രതീഷ് 2026-ൽ നടക്കുന്ന IFBB Pro Championship-നുള്ള യോഗ്യത നേടി. അദ്ദേഹത്തിന്റെ അടുത്ത ലക്ഷ്യം IFBB Pro Card നേടി Olympia Stage-ൽ കാനഡയെ പ്രതിനിധീകരിക്കുകയാണ്.

“ഇത് എനിക്കൊരു സ്വപ്നസഫലമാണ്. എന്റെ മകളാണ് ഈ യാത്രയുടെ പ്രചോദനം,” രതീഷ് അഭിമാനത്തോടെ പറയുന്നു.

നവംബർ 23, 2025-ന് ലോസ് ആഞ്ചലസിൽ നടക്കുന്ന WNBF World Championship-ൽ കാനഡയെ പ്രതിനിധീകരിക്കാനായി രതീഷ് ഇപ്പോൾ ശക്തമായ പരിശീലനത്തിലാണ്.

കോട്ടയം ജില്ലയിലെ പാലാ , അന്തിനാട്‌ ചെമ്പക്കാട്ട് വീട്ടിൽ സി.ജി മോഹൻറെയും , സി.കെ രാധയുടെയും മകനായ രതീഷിന് അദ്ദേഹത്തിന്റെ ഭാര്യ ലിബിയും , മക്കൾ ആലിയയയും എമിയും വിജയങ്ങളിൽ എത്തിപ്പിടിക്കാൻ പൂർണ പിന്തുണ നൽകിവരുന്നു.

വാർത്ത : ജോസഫ് ജോൺ കാൽഗറി

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments