താമ്പാ: സേക്രഡ് ഹാര്‍ട്ട് ക്നാനായ കത്തോലിക്കാ ഫൊറോനാ ദേവാലയത്തില്‍ ഹോളി ചൈല്‍ഡ്ഹുഡ് മിനിസ്ട്രി (തിരുബാല സഖ്യം) യുടെ 2025 – 2026 വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. ഇടവക വികാരി ഫാ. ജോസ് ആദോപ്പിള്ളില്‍ തിരി തെളിച്ചുകൊണ്ട് പ്രവര്‍ത്തന വര്‍ഷം ഉദ്ഘാടനം ചെയ്തു.

സകല വിശുദ്ധരുടെയും തിരുനാള്‍ ആഘോഷിക്കുന്നതിനായി കുട്ടികള്‍ വിവിധ വിശുദ്ധരുടെ വേഷവിധാനങ്ങള്‍ ധരിച്ചുകൊണ്ട് അണിനിരന്നു. സകല മരിച്ചവരുടെ ദിനത്തോടനുബന്ധിച്ചു സണ്‍ഡേ സ്‌കൂള്‍ കുട്ടികള്‍ സെമിത്തേരി സന്ദര്‍ശിക്കുകയും പ്രത്യേക പ്രാത്ഥനകള്‍ നടത്തുകയും ചെയ്തു. ഹോളി ചൈല്‍ഡ്ഹുഡ് മിനിസ്ട്രി കോര്‍ഡിനേറ്റര്‍മാരായ സിസ്റ്റര്‍ അമൃതാ എസ്.വി.എം., എബി വെള്ളരിമറ്റം, ജ്യോതിസ് ആക്കല്‍കൊട്ടാരം, അഞ്ജുഷ പഴയമ്പള്ളില്‍, സണ്‍ഡേ സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ സാലി കുളങ്ങര, സണ്‍ഡേ സ്‌കൂള്‍ അദ്ധ്യാപകര്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
വാര്‍ത്ത: സിജോയ് പറപ്പള്ളില്‍




