കരള്‍രോഗത്തെത്തുടര്‍ന്ന് ഭുവനേശ്വര്‍ എയിംസില്‍ ചികിത്സയിലായിരുന്ന ഒഡിയ ഗായകന്‍ ഹ്യൂമാന്‍ സാഗര്‍ (35) അന്തരിച്ചു. മൂന്നുദിവസമായി എയിംസില്‍ ചികിത്സയിലായിരുന്ന ഗായകന്‍ തിങ്കളാഴ്ച രാത്രിയോടെയാണ് മരിച്ചത്.
ഒഡിഷയിലെ ബോലാംഗിറിലെ തിതിലാഗഢിലാണ് ഹ്യൂമാന്‍ സാഗറിന്റെ ജനനം. സംഗീതപാരമ്പര്യമുള്ള കുടുംബത്തില്‍നിന്നുള്ള ഹ്യൂമാന്‍, ചെറുപ്പകാലംതൊട്ടുതന്നെ സംഗീതലോകത്ത് എത്തിപ്പെട്ടു. 2012-ല്‍ തരംഗ് ടിവിയുടെ ‘വോയിസ് ഓഫ് ഒഡിഷ സീസണ്‍- 2’ വിജയിയായതോടെയാണ് ശ്രദ്ധേയനായത്. 2015-ല്‍ ‘ഇഷ്‌ക് തു ഹി തു’ എന്ന ചിത്രത്തിലൂടെ സിനിമാ പിന്നണിഗായകനായി അരങ്ങേറ്റം. ചിത്രം വലിയ ഹിറ്റായി മാറിയതോടെ ഹ്യൂമാന്‍ സാഗറും ശ്രദ്ധേയനായി.



