Friday, December 5, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeAmericaഫൊക്കാന നാഷണൽ കമ്മറ്റിയിലേക്ക് ജിൻസ് ജോസഫിനെ ന്യൂയോർക്ക് മലയാളി അസോസിയേഷൻ നാമനിർദ്ദേശം ചെയ്തു

ഫൊക്കാന നാഷണൽ കമ്മറ്റിയിലേക്ക് ജിൻസ് ജോസഫിനെ ന്യൂയോർക്ക് മലയാളി അസോസിയേഷൻ നാമനിർദ്ദേശം ചെയ്തു

ന്യൂയോർക്ക് : ന്യൂയോർക്ക് മലയാളി അസോസിയേഷൻ (നൈമാ) പ്രസിഡന്റ് ബിബിൻ മാത്യുവിൻ്റെ അദ്ധ്യക്ഷതയിൽ കൂടിയ വാർഷിക പൊതുയോഗത്തിൽ ജിൻസ് ജോസഫിനെ ഫൊക്കാന 2026-28 നാഷണൽ കമ്മിറ്റിയിലേക്ക് നാമനിർദ്ദേശം ചെയ്തു.

മലയാളി സമൂഹത്തിലെ കായിക, സാംസ്കാരിക പ്രവർത്തനങ്ങളിൽ വർഷങ്ങളായി സജീവ സാന്നിധ്യമായി പ്രവർത്തിച്ചുവരുന്ന ജിൻസ് ജോസഫ്, വിവിധ സംഘടനകളിൽ നിർണായക ചുമതലകൾ കൈകാര്യം ചെയ്ത് ശ്രദ്ധേയ നേട്ടങ്ങൾ കൈവരിച്ച വ്യക്തിത്വമാണ്
ഫൊക്കാന ന്യൂയോർക്ക് മെട്രോ റീജിയന്റെ നിലവിലെ Event/Sports Coordinator ആയി പ്രവർത്തിക്കുന്ന ജിൻസ് ജോസഫ് , ന്യൂയോർക്ക് മലയാളി അസോസിയേഷന്റെ എക്സിക്യൂട്ടീവ് ബോർഡ് അംഗമായും കമ്മിറ്റിയംഗമായും സ്തുത്യർഹമായ സേവനം വഹിച്ചു വരുന്നു.

കേരള ക്രിക്കറ്റ് ലീഗിന്റെ പ്രസിഡന്റായി തുടർച്ചയായി എട്ട് വർഷം സേവനമനുഷ്ഠിച്ച അദ്ദേഹം, ഇപ്പോൾ സംഘടനയുടെ ഉപദേഷ്ടാവാണ്
അതേസമയം, ന്യൂയോർക്ക് മലയാളി സ്പോർട്സ് ക്ലബ്ബിൽ ക്രിക്കറ്റ് കോർഡിനേറ്റർ എന്ന നിലയിൽ മുൻകാലങ്ങളിൽ നിർണായക പങ്കുവഹിച്ച ജിൻസ്, ഇപ്പോഴും കമ്മിറ്റിയംഗമായി ക്ലബ്ബിന്റെ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകി വരുന്നു.

മുന്നൂ വർഷം തുടർച്ചയായി Malayali Ecumenical Church Cricket Tournament നയിച്ച ജിൻസ് ജോസഫ് , സമൂഹത്തിലെ കായിക വികസനത്തെക്കുറിച്ചുള്ള അവബോധം പ്രോത്സാഹിപ്പിപ്പിക്കുന്നതിനും, യുവതലമുറയുടെ വളർച്ചയ്ക്കും ശക്തമായ പിന്തുണ നൽകി വരുന്നു

2025ൽ ഫൊക്കാന ന്യൂയോർക്ക് മെട്രോ റീജിയൻ ജിൻസ് ജോസഫിന്റെ നേത്യത്വത്തിൽ സംഘടിപ്പിച്ച ചാരിറ്റി ക്രിക്കറ്റ് ടൂർണമെന്റ് വൻ വിജയമായിരുന്നു. കായികം വഴി സാമൂഹ്യസേവനത്തിന് മാതൃകയായ ഈ പ്രവർത്തനം, ന്യൂയോർക്കിലെ മലയാളി സമൂഹത്തിൽ വലിയ പിന്തുണ നേടി കൊടുത്തു .
ഫൊക്കാന 2026-28 വർഷത്തേക്കുള്ള നാഷണൽ കമ്മിറ്റിയിലേക്ക് എല്ലാ പിന്തുണയും,ആശംസകളും ഫൊക്കാന ന്യൂയോർക്ക് മെട്രോ റീജിയൻ വൈസ് പ്രസിഡന്റ് ലാജി തോമസ് അറിയിച്ചു. കൂടാതെ നൈമയുടെ പിന്തുണയും ലഭിക്കുകയുണ്ടായി. ഏവരുടെയും പിന്തുണയും സഹകരണവും പ്രതീക്ഷിക്കുന്നതായി ജിൻസ് ജോസഫ് അറിയിച്ചു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments