(അനശ്വരം മാമ്പിള്ളി)
ഡാളസ് : ബൈബിളിലൂടെയുള്ള യാത്രയും അനുഭവങ്ങളും അപ്പസ്തോലന്മാരുടെ പ്രവൃത്തികളും തമ്മിലുള്ള സമാനതകൾ വിശദീകരിക്കുകയും ചെയ്യുന്ന ഈ നാടകത്തിൽ ആദ്യകാല ക്രൈസ്തവസഭയുടെ എറ്റവും ശ്രദ്ധേയരായ പ്രചാരകൻമാരിൽ ഒരാളായിരുന്ന പത്രോസ് (പെട്രോസ്) കേന്ദ്ര കഥാപാത്രമാകുന്ന നാടകം ശനിയാഴ്ച വൈകുന്നേരം ഫ്രാർമേഴ്സ് ബ്രാച്ചിലെ വെബ് ചാപ്ൽ റോഡിലെ ക്നാനായ ചർച്ചിൽ (13565 Webb Chapel Rd, Farmers Branch, TX 75234)
പ്രദർശനം നടത്തുന്നു. ബൈബിളിലെ നീതിമാനായവരിൽ പത്രോസിന്റെ പ്രാധാന്യത്തെക്കുറിച്ചു വിവരിക്കുന്നതിനോടൊപ്പം
ഈ നാടകത്തിന്റ ഇതിവൃത്തവും കഥാപാത്രങ്ങളും സംഭാഷണങ്ങളും സുവിശേഷ സവിശേഷതകളുടെ സുപ്രധാന ഘടകങ്ങളായി പ്രേക്ഷകരിൽ എത്തിക്കുകയും ചെയ്യുന്നു. നാടകത്തിന്റെ രചനയും സംവിധാനവും ബിജോയ് തെരുവത്തു, സഹ സംവിധാനം ചാർലി അങ്ങാടിച്ചേരിൽ & ടോം ജോസഫ് എന്നിവർ ചേർന്ന് നിർവഹിച്ചിരിക്കുന്നു. സംഗീതം സ്കറിയ ജേക്കബ്, പി ആർ ഒ സൈമ്മൻ ചാമകാലയുമാണ്.



