സിജോയ് പറപ്പള്ളിൽ
ഡാളസ്: ക്നാനായ റീജിയൻ ഫാമിലി കമ്മീഷന്റെ നേതൃത്വത്തിൽ മൂന്ന് ദിവസത്തെ വിവാഹ ഒരുക്ക കോഴ്സ് ഡാളസ്റ്റ് ക്രിസ്തുരാജ ക്നാനായ കത്തോലിക്ക ദൈവാലയത്തിൽ വച്ച് നവംബർ 14,15,16, തിയതികളിൽ നടത്തപ്പെട്ടു. വൈദികരും അല്മായരും അടങ്ങുന്ന റിസോഴ്സ് ടീം അംഗങ്ങൾ വിവിധ വിഷയങ്ങളെ ആസ്പദമാക്കി ക്ലാസ്സുകൾ എടുത്തു.

ക്നാനായ റീജിയന്റെ വിവിധ ഇടവകയിൽ നിന്നും മിഷണിൽ നിന്നും ആയി 31 യുവതീ യുവാക്കൾ പങ്കെടുത്തു. കോഴ്സിന് ക്നാനായ റീജീയൻ ഫാമിലി കമ്മീഷൻ ഡയറക്ടർ റ്റോണി പുല്ലാപള്ളിൽ നേതൃത്വം നൽകി.



