Friday, December 5, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeWorldഷിക്കാഗോയിൽ വൻ ലഹരിമരുന്ന് വേട്ട; 175 പൗണ്ടിലധികം ലഹരിവസ്തുക്കളുമായി ഇൻഡ്യാന സ്വദേശി പിടിയിൽ

ഷിക്കാഗോയിൽ വൻ ലഹരിമരുന്ന് വേട്ട; 175 പൗണ്ടിലധികം ലഹരിവസ്തുക്കളുമായി ഇൻഡ്യാന സ്വദേശി പിടിയിൽ

പി.പി ചെറിയാൻ

ഷിക്കാഗോ: ഷിക്കാഗോയിലെ സ്ട്രീറ്റെർവിൽ (Streeterville) അപ്പാർട്ട്‌മെന്റിൽ നടത്തിയ റെയ്ഡിൽ ക്രിസ്റ്റഫർ ജോൺസ് (34) എന്ന ഇൻഡ്യാന സ്വദേശി അറസ്റ്റിലായി.

ഇയാളുടെ അപ്പാർട്ട്‌മെന്റിൽ നിന്നും വാഹനത്തിൽ നിന്നുമായി 175 പൗണ്ടിലധികം (ഏകദേശം 80 കിലോഗ്രാം) കഞ്ചാവും മറ്റ് സൈക്കെഡെലിക് കൂണുകളും (Psilocybin mushrooms) കണ്ടെടുത്തു.

ഏകദേശം 148 പൗണ്ട് കഞ്ചാവും 41 പൗണ്ട് സൈക്കെഡെലിക് കൂണുകളുമാണ് പിടിച്ചെടുത്തത്.

ഇയാൾക്കെതിരെ വൻതോതിലുള്ള ലഹരിവസ്തുക്കൾ കൈവശം വെച്ചതിനും വിതരണം ചെയ്തതിനും ഉൾപ്പെടെ നിരവധി ഫെലണി (കഠിന കുറ്റം) കേസുകൾ ചുമത്തി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ പ്രീ-ട്രയൽ ഘട്ടത്തിൽ മോചിപ്പിച്ചു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments