ഹൂസ്റ്റൺ:∙ മലയാളി യുവതി ഹൂസ്റ്റണില്‍ അന്തരിച്ചു. കൊല്ലം പുത്തൂർ തെക്കേവീട്ടിൽ ജോയൽ ഭവനിൽ ജോയൽ രാജന്റെ ഭാര്യ ടിഞ്ചു ജോയൽ (35) ആണ് മരിച്ചത്. ഹൂസ്റ്റണിൽ വച്ച് കഴിഞ്ഞ ദിവസം ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്നാണ് മരണം സംഭവിച്ചത്. ഹൂസ്റ്റണിൽ കുടുംബമായി താമസിച്ചു വരികയായിരുന്നു. പത്തനംതിട്ട ജില്ലയിലെ അടൂർ പറക്കോട് അറുകാലിക്കൽ വെസ്റ്റ് അലക്സ് വില്ലയിൽ സെൽവൻ പി അലക്സ് – ജയ സെൽവൻ ദമ്പതികളുടെ മകളാണ്.
കൊല്ലം ജില്ലയിലെ പുത്തൂർ തെക്കേവീട്ടിൽ രാജൻ മാത്യു – സൂസമ്മ രാജൻ ദമ്പതികളുടെ മകനാണ് ടിഞ്ചുവിന്റെ ഭർത്താവ് ജോയൽ. മക്കൾ: അന്ന, ഏബൽ. മൃതദേഹം നാട്ടിൽ എത്തിക്കുവാനുള്ള ക്രമീകരണങ്ങൾ നടന്നു വരുന്നതായി കുടുംബാംഗങ്ങൾ പറഞ്ഞു. സംസ്കാരം പിന്നീട് പുത്തൂർ സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയിൽ.



