Friday, December 5, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeAmericaഡബ്ല്യുഎംസി കേരള ബിസിനസ് ഉച്ചകോടി: മുംബൈയിൽ വിജയകരമായി സമാപിച്ചു

ഡബ്ല്യുഎംസി കേരള ബിസിനസ് ഉച്ചകോടി: മുംബൈയിൽ വിജയകരമായി സമാപിച്ചു

ലോകമെമ്പാടുമുള്ള മലയാളികളുടെ സംരംഭകത്വ സാധ്യതകൾ പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ വേൾഡ് മലയാളി കൗൺസിൽ (ഡബ്ല്യുഎംസി) ഇന്ത്യ റീജൻ സംഘടിപ്പിച്ച ഡബ്ല്യുഎംസി കേരള ബിസിനസ് ഉച്ചകോടിയുടെ രണ്ടാം പതിപ്പ് മുംബൈയിലെ ദി ഓർക്കിഡിൽ വച്ച് കഴിഞ്ഞ വാരാന്ത്യത്തിൽ വിജയകരമായി നടന്നു. ലോകമെമ്പാടുമുള്ള സംരംഭകർ, സ്റ്റാർട്ടപ്പുകൾ, ബിസിനസ് നേതാക്കൾ എന്നിവരെ ഒന്നിപ്പിക്കാൻ ഉച്ചകോടി ശ്രദ്ധ കേന്ദ്രീകരിച്ചു. നെറ്റ്‌വർക്കിങ്, അറിവ് പങ്കിടൽ, പുതിയ ബിസിനസ് അവസരങ്ങൾ പര്യവേക്ഷണം ചെയ്യൽ എന്നിവയ്ക്കുള്ള സുപ്രധാന വേദിയായി ഇത് മാറി.

ഡി വൈ പാട്ടീൽ മെഡിക്കൽ കോളജ് മുൻ വൈസ് ചാൻസലർ ഡോ. ജെയിംസ് തോമസ്, തന്റെ പ്രസംഗത്തിൽ, ലോകമെമ്പാടുമുള്ള മലയാളികളുടെ ശക്തമായ സാന്നിധ്യം കേരളമെന്ന ചെറിയ സംസ്ഥാനത്തിന് ആഗോളതലത്തിൽ എങ്ങനെ പ്രാധാന്യം നൽകിയെന്ന് വിശദീകരിച്ചു. ഹോളിഡേ ടൂറിസം, ആയുർവേദത്തിലൂടെയുള്ള മെഡിക്കൽ ടൂറിസം എന്നിങ്ങനെ കേരളത്തിലെ രണ്ട് പ്രധാന വ്യവസായങ്ങളെ ഇത് എങ്ങനെ പരിപോഷിപ്പിച്ചുവെന്നും അദ്ദേഹം എടുത്തുപറഞ്ഞു. ഈ പ്ലാറ്റ്‌ഫോം കൂടുതൽ വ്യവസായങ്ങൾ അഭിവൃദ്ധിപ്പെടുത്താൻ ഉപയോഗിക്കേണ്ട സമയമാണിതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

പ്രഭാഷകർ ആയുർവേദ ചികിത്സ, മെഡിക്കൽ ടൂറിസത്തിലെ പ്രാധാന്യം, എൻജിനീയറിങ് സാധ്യതകൾ എന്നിവയുൾപ്പെടെ നിരവധി വിഷയങ്ങൾ ചർച്ച ചെയ്തു. വിദേശത്തുനിന്നുള്ള വലിയ പണമൊഴുക്ക് മൂലധനം കണക്കിലെടുത്ത് സ്റ്റാർട്ടപ്പുകൾക്കുള്ള അവസരങ്ങളെക്കുറിച്ചും, മറ്റ് സ്ഥലങ്ങളിൽ അവസരങ്ങൾ തേടുന്ന സംസ്ഥാനത്തെ വലിയ പ്രതിഭകളെക്കുറിച്ചും ഉച്ചകോടി ഊന്നിപ്പറഞ്ഞു. എളുപ്പത്തിൽ ബിസിനസ് ആരംഭിക്കുന്നതിൽ കേരളം ഒന്നാം സ്ഥാനത്തുള്ള സംസ്ഥാനമാണ് എന്ന കാര്യം മിക്ക പ്രഭാഷകരും ചൂണ്ടിക്കാട്ടി.

ഉച്ചകോടിയിൽ, ഒരു ആപ്പിന്റെ സഹായത്തോടെ ഫലപ്രദമായ നേത്ര പരിചരണത്തിനുള്ള പരിഹാരം കണ്ടെത്തിയ ഒരു സ്റ്റാർട്ടപ്പിന് അവരുടെ ഉൽപന്നം പ്രദർശിപ്പിക്കാൻ അവസരം നൽകി. ഇന്ത്യയിൽ ഇത്തരത്തിലുള്ള ആദ്യത്തേതായിരിക്കും ഇത്, സാധാരണക്കാരെ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ‘സമീപ ഭാവിയിൽ വരാനിരിക്കുന്ന വലിയ കാര്യങ്ങളുടെ തുടക്കം മാത്രമാണ് ഇത്’ എന്നതായിരുന്നു ഉച്ചകോടിയുടെ മുദ്രാവാക്യം.

ഐസക് ജോൺ പി – ഖലീജ് ടൈംസ് മാനേജിങ് എഡിറ്റർ, ബേബി മാത്യു സോമതീരൻ – സോമതീരം ആയുർവേദ ഗ്രൂപ്പ് സിഎംഡി, ശശി ധരൻ – ഡബ്ല്യുഎംസി ഇന്ത്യ പ്രസിഡന്റ്, ഡോ. നടക്കൽ ശശി – കെ കാർഡ് ചെയർമാൻ (ഗ്രാമവികസനത്തിലെ അവസരങ്ങൾ: കേരളം), ഡൊമിനിക് ജോസഫ് – എംഡി, കേരള ആയുർവേദ ലൈഫ്, ഷിജു ജോസഫ് തുടങ്ങിയവർക്ക് അഭിനന്ദനങ്ങൾ അർപ്പിച്ചു. മുംബൈയിൽ ഈ ഉച്ചകോടിക്ക് നേതൃത്വം നൽകിയ ഡബ്ല്യുഎംസി മുംബൈ പ്രൊവിൻസിലെ ഭാരവാഹികളായ പ്രസിഡന്റ് ജോസ് തോമസ്, ചെയർമാൻ ഉമ്മൻ സി ചാക്കോ, ജനറൽ സെക്രട്ടറി ജോയ് ചെറിയാൻ, ട്രഷറർ റൊവേന ലൂക്കോസ് എന്നിവർക്ക് പ്രത്യേക നന്ദി രേഖപ്പെടുത്തി. സമൂഹത്തിന് തിരികെ നൽകാൻ പ്രതിബദ്ധതയുള്ള ഒരു കൂട്ടം ആളുകളുടെ കൂട്ടായ പരിശ്രമമാണ് ഈ ഉച്ചകോടിക്ക് വഴിയൊരുക്കിയത്. ഇത് ലോകത്തെ കൂടുതൽ മികച്ചതാക്കാൻ സഹായിക്കുമെന്നും സംഘാടകർ പ്രത്യാശ പ്രകടിപ്പിച്ചു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments