Friday, December 5, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeAmericaപുതിയ നേതൃത്വവുമായി നയാഗ്ര പാന്തേഴ്സ്; പ്രസിഡന്റ് ഡെന്നി കണ്ണൂക്കാടൻ, ഡയറക്ടർ ബോർഡ് ചെയർമാൻ ആഷ്‌ലി ജെ...

പുതിയ നേതൃത്വവുമായി നയാഗ്ര പാന്തേഴ്സ്; പ്രസിഡന്റ് ഡെന്നി കണ്ണൂക്കാടൻ, ഡയറക്ടർ ബോർഡ് ചെയർമാൻ ആഷ്‌ലി ജെ മാങ്ങഴാ

നവംബർ 1ന് നയാഗ്രയിലെ ഹോട്ടൽ റമദയിൽ വച്ച് നടന്ന ആനുവൽ ജനറൽ ബോഡി(AGM) മീറ്റിങ്ങിൽ വെച്ച് 2025-2026 കാലാവധിയിലേക്കുളള പുതിയ കമ്മറ്റിയെ ബോർഡ് ഡയറക്ടർമാരുടെ നേതൃത്വത്തിൽ തെരഞ്ഞെടുത്തു. ഒരു സ്പോർട്സ് ക്ലബ് ആയി തുടങ്ങി, ചുരുങ്ങിയ കാലം കൊണ്ട് നോർത്ത് അമേരിക്കയിൽ ശക്തമായ പ്രവർത്തനങ്ങൾ കാഴ്ചവെച്ച സാഹചര്യത്തിൽ മെമ്പേഴ്സിന്‍റെ ആവശ്യപ്രകാരം നയാഗ്ര പാന്തേഴ്സ് കൾച്ചറൽ ഓർഗനൈസേഷനായി ഒഫീഷ്യലി രജിസ്ട്രേഷൻ മാറിയതിനു ശേഷമുള്ള ആദ്യ AGM കൂടിയായിരുന്നു ഇത്.
2024-2025 കമ്മിറ്റിയുടെ പ്രവർത്തനങ്ങളുടെ വാർഷിക റിപ്പോർട്ട് സെക്രട്ടറി നിഖിൽ ജേക്കബ് അവതരിപ്പിച്ചു. നയാഗ്രയിലെ മലയാളികൾക്ക് ഉപകാരപ്രദമായ അനേകം കാര്യങ്ങൾ കഴിഞ്ഞവർഷം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തി. നന്മ മലയാളം പ്രോജക്ടിലൂടെ കേരള സർക്കാരിൻറെ കീഴിലുള്ള മലയാളം ക്ലാസും, വനിതകളുടെ വ്യായാമത്തിന് വേണ്ടിയുള്ള സൂംബഡാൻസും, വെള്ളിയാഴ്ചകളിലെ സ്പോർട്സ് സെഷനും എടുത്തുപറയേണ്ടതാണ്. എല്ലാദിവസവും നയാഗ്രയിലെ ഡൗൺ ടൗണിലുള്ള ഓഫീസ് തുറന്ന് പ്രവർത്തിച്ച്, സീനിയർ സിറ്റിസന് കാർഡ് ഗെയിംസും മറ്റുള്ളവർക്ക് കാരം ബോർഡ് ഗെയിംസിനും അവസരമൊരുക്കി. മലയാളികൾക്ക് പകൽ സമയങ്ങളിൽ ബിസിനസ് മീറ്റിങ്ങുകൾക്കും സായംസന്ധ്യകളിൽ ഒരുമിച്ചിരുന്ന് വിശേഷങ്ങൾ പങ്കുവയ്ക്കാനും ഓഫീസ് സമുച്ചയം കൊണ്ട് ഉപകാരപ്രദമാക്കി തീർത്തു.വാർഷിക കണക്ക് ട്രഷറർ ബിബിൻ സെബാസ്റ്റ്യൻ അവതരിപ്പിച്ചു.

മുൻ ഡയറക്ടർ ബോർഡ് ചെയർമാൻ ഷെജി ജോസഫിന്റെ നേതൃത്വത്തിൽ ബോർഡ് ഓഫ് ഡയറക്ടേഴ്സ് പുതിയ 2025-2026 കമ്മിറ്റിയെ തിരഞ്ഞെടുത്തു. പ്രസിഡന്റ്-ഡെന്നി കണ്ണൂക്കാടൻ, വൈസ് പ്രസിഡന്റ്-ബിബിൻ സെബാസ്റ്റ്യൻ, സെക്രട്ടറി-ഡീന ജോൺ, ജോയിന്റ് സെക്രട്ടറി-പ്രദീപ് ചന്ദ്രൻ, ട്രഷറർ-തോമസ് ഫിലിപ്പ്, ജോയിന്റ് ട്രഷർ-ഹരിദാസ് കരുമാലിൽ, പി.ആർ.ഒ-നിഖിൽ ജേക്കബ്, കമ്മിറ്റി അംഗങ്ങൾ-ഷിന്റൊ ഡേവിസ്, വിഷ്ണു കണ്ണിട്ടായിൽ, ടിന്റു തോമസ്, റോബിൻ സെബാസ്റ്റ്യൻ, വർഷ രാജൻ, ജോയ്സ് കുര്യാക്കോസ്, സജിത്ത് എസ് പിള്ള, ജിജിൻ ഷിന്റൊ, ജെന്റൊ തോമസ്, ജോയ്മോൻ ജോസഫ്, ഓഡിറ്റർ-ജസ്റ്റിൻ ആന്റെണി, എന്റർടൈയ്മെന്റ് കോർഡിനേറ്റർമാർ-ലിജോ ടോം, മഞ്ജു പ്രിൻസ്, സ്പോർട്സ് കോർഡിനേറ്റർമാർ-റ്റെൽബിൻ തോമസ്, അനീഷ് വിജയൻ, വോളിബോൾ ക്യാപ്റ്റൻ-അജോഷ് പാറക്കൽ, നന്മ മലയാളം കോർഡിനേറ്റർ-ബെന്നി ജോസഫ്, അഡ്വൈസറി ബോർഡ് മെമ്പേഴ്സ്-സ്റ്റാനി ജെ തോട്ടം, മനു എബ്രഹാം, ആസാദ് ജയൻ, സിബി തേക്കുംങ്കൽ, അലക്സ് തോമസ് എന്നിവരാണ് പുതിയ കമ്മിറ്റി അംഗങ്ങൾ.

പുതിയ ഡയറക്ടർ ബോർഡ് ചെയർമാനായി ആഷ്ലി ജോസഫും ബോർഡ് ഓഫ് ഡയറക്ടർമാരായി ഷെജി ജോസഫ്, അനിൽ ചന്ദ്രപ്പള്ളിൽ, ബിജു ജെയിംസ്, എൽഡ്രിഡ് ജോൺ, മാത്യു ഫിലിപ്പ് എബിൻ, ലിജോ വാതപ്പള്ളിസ്, അനീഷ് കുര്യൻ എന്നിവർ സേവനമനുഷ്ഠിക്കുന്നു. നയാഗ്ര പാന്തേഴ്സിന്റെ തുടക്കക്കാരാണ് ഇവർ എന്നുള്ളതും സവിശേഷതയാണ്.

ആനുവൽ ജനറൽ ബോഡി മീറ്റിങ്ങിൽ വെച്ച് 2025-2026 വർഷത്തെ പുതിയ മെഗാ സ്പോൺസറെ അവതരിപ്പിച്ചു. നയാഗ്രയിലെ റിയലറ്റർ അനൂബ് രാജു ആണ് പുതിയ മെഗാ സ്പോൺസർ. ചെറിയ കാലയളവിനുള്ളിൽ നോർത്ത് അമേരിക്കയിൽ ശക്തമായ പ്രവർത്തനങ്ങൾ കാഴ്ചവെച്ച നയാഗ്ര പാന്തേഴ്സിന്റെ മെഗാ സ്പോൺസർ ആകുന്നതിൽ അഭിമാനം ഉണ്ടെന്ന് അനൂബ് രാജു തന്റെ പ്രസംഗത്തിൽ സൂചിപ്പിച്ചു. പുതിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ വരും വർഷങ്ങളിൽ നിരവധി പരിപാടികളാണ് നയാഗ്രയെയും നോർത്ത് അമേരിക്കെയയും കാത്തിരിക്കുന്നതെന്ന് നിയുക്തപ്രസിഡണ്ട് ഡെന്നി കണ്ണൂക്കാടൻ അറിയിച്ചു. 150 ഓളം പേർ പങ്കെടുത്ത ആനുവൽ ജനറൽ ബോഡി മീറ്റിംഗ് സൗഹൃദസംഗമം കൊണ്ടും സമൃദമായ അത്താഴം കൊണ്ടും സമ്പന്നമായി.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments