Friday, December 5, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeAmericaവിദ്യാർത്ഥിനിയുടെ പഠനയാത്രയ്ക്ക് ഫോമാ സൗത്ത് ഈസ്റ്റേൺ റീജിയണിൻ്റെ കൈത്താങ്ങ്

വിദ്യാർത്ഥിനിയുടെ പഠനയാത്രയ്ക്ക് ഫോമാ സൗത്ത് ഈസ്റ്റേൺ റീജിയണിൻ്റെ കൈത്താങ്ങ്

ഫോമ സൗത്ത് ഈസ്റ്റേൺ റീജിയണിൻ്റെ കീഴിലുള്ള വിമൻസ്സ് ഫോറത്തിൻ്റെ അഭിമുഖ്യത്തിൽ നടത്തിയ ലേഡീസ് നൈറ്റ് ഈ മാസം 14 -ാം തീയതി അറ്റ്ലാൻ്റ ബുഫോർഡിൽ അതി ഗംഭീരമായി ആഘോഷിച്ചു
ഈ ആഘോഷത്തിൻ്റെ ഭാഗമായി ഫോമ നടത്തിയ ചാരിറ്റി എഡ്യുക്കേഷണൽ ഡ്രൈവിന് ശക്തമായ പിന്തുണ ഉണ്ടായിരുന്നു

അതിലൂടെ കേരളത്തിൽ ഇടുക്കി ജില്ലിയിലുള്ള ഒരു നഴ്‌സസിങ്ങ് വിദ്യാർഥിനിയ്ക്ക് അവളുടെ പഠനത്തിന് സഹായകമായ വലിയൊരു തുക സമാഹരിക്കാൻ സാധിച്ചു.

ഫോമാ സൗത്ത് ഈസ്റ്റേൺ റീജിയണിൻ്റെ ഭാരവാഹികളായ പ്രകാശ് ജോസഫ്( Regional Vice President), കാജൽ സഖറിയ( National Committee Member), ബബ്ലൂ ചാക്കോ ( National Committee Member),ഉഷ പ്രസാദ്( Regional secretary) ,അമ്പിളി സജിമോൻ (EX. Women’s forum) എന്നിവരുടെ സഹായവും ഉപദേശവും
ലേഡീസ് നൈറ്റിൻ്റെ വിജയത്തിന് വലിയ ഒരു പങ്കു വഹിച്ചു.

വിമൻസ് ഫോറത്തിൻ്റെ ആഭിമുഖ്യത്തിൽ നടന്ന പരിപാടിയിൽ ഭാരവാഹികളായ സൈറ വർഗീസ്( Chair, women’s forum),ഫെമിന ചുക്കാൻ (Vice chair, Georgia),
സുമൻ വർഗീസ്(Vice chair, South Carolina), ഷഭ്ന ഷുക്കൂർ(Jt Secretary), ശ്രീജ ശശിധരൻ( Treasurer),
അഞ്ചു അരുൺ(WF Executive), അഞ്ജന ഗോപൻ( WF Executive),കവിത ദീപക് (WF Executive) എന്നിവരുടെ കഠിനാധ്യാനവും ഉത്സാഹവും അത്യന്തം ശ്രദ്ധേയമായിരുന്നു .അതുവഴി ഈ പരിപാടി വിജയകരമായി നടത്തുകയും ഈ മഹത്തായ കാരണത്തിനായി ധന ശേവരണം നടത്തുവാനും സാധിച്ചു .

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments