ഹൂസ്റ്റണ്‍ (ടെക്സസ്): മിസോറി സിറ്റി മേയറായി ഹാട്രിക് വിജയം നേടിയ റോബിന്‍ ഇലക്കാട്ട് മലയാളികള്‍ക്ക് അഭിമാനമാണെന്ന് തോമസ് ചാഴികാടന്‍ എക്സ് എംപി പ്രസ്താവിച്ചു. കോട്ടയം ജില്ലയിലെ കുറുമുള്ളൂര്‍ ഗ്രാമത്തില്‍ നിന്നും ചെറുപ്രായത്തില്‍ തന്നെ അമേരിക്കയിലെത്തുകയും കെസിവൈഎല്‍എന്‍എ എന്ന സംഘടനയുടെ പ്രസിഡണ്ട് എന്ന നിലയില്‍ തിളക്കമാര്‍ന്ന സംഘടനാപ്രവര്‍ത്തനം ആരംഭിച്ച്, മേയര്‍ പദവിയില്‍ മൂന്നു പ്രാവശ്യം തെരഞ്ഞെടുക്കപ്പെടുകയും ചെയ്ത റോബിന്‍ ഇലക്കാട്ട് യുവജനങ്ങള്‍ക്ക് മാതൃകയാണ്. അമേരിക്കന്‍ രാഷ്ട്രീയത്തിലേക്ക് കടന്നുവരുവാന്‍ കൂടുതല്‍ മലയാളി യുവജനങ്ങള്‍ക്ക് ഇത് പ്രചോദനം നല്കുമെന്ന് തോമസ് ചാഴികാടന്‍ പറഞ്ഞു.
മേയര്‍ റോബിന്‍ ഇലക്കാട്ട് തോമസ് ചാഴികാടന് മിസോറി സിറ്റിയുടെ ഉപഹാരം സമ്മാനിച്ചു. രാഷ്ട്രീയക്കാരനല്ലാത്ത തോമസ് ചാഴികാടന്‍ 1991-ല്‍ രാഷ്ട്രീയപ്രവേശനം നടത്തി ഇരുപതു വര്‍ഷം എംഎല്‍എയും അഞ്ചു വര്‍ഷം എംപിയുമായി പ്രവര്‍ത്തിച്ച കാലഘട്ടത്തില്‍ അദ്ദേഹത്തിന്‍റെ പ്രവര്‍ത്തനങ്ങളെ ആകാംക്ഷയോടെ വീക്ഷിച്ചിരുന്ന വ്യക്തിയാണ് താനെന്ന് മേയര്‍ റോബിന്‍ ഇലക്കാട്ട് പറഞ്ഞു. കേരള യൂത്ത്ഫ്രണ്ട് (എം) സംസ്ഥാന പ്രസിഡണ്ട് സിറിയക് ചാഴികാടന്‍, ഫോമാ പ്രസിഡണ്ട് ബേബി മണക്കുന്നേല്‍, മുന്‍ കെസിസിഎന്‍എ പ്രസിഡണ്ട് ബേബി ഊരാളില്‍, കോട്ടയം അതിരൂപതാ മുന്‍ കെസിവൈഎല്‍ പ്രസിഡണ്ടുമാരായ ജിമ്മി കണിയാലി, ജെയിംസ് തെക്കനാട്ട്, അരുണ്‍ പോള്‍, ജൊഹാന പോള്‍, ലിന്‍സി ജിമ്മി, മിസോറി സിറ്റി സെക്രട്ടറി ക്രിസ്റ്റല്‍ റോണ്‍, സിറ്റി ഐറ്റി ഹെഡ് അമല്‍ അലക്സാണ്ടര്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.



