ബ്രൂക്ക്‌ലിന്‍: സോഷ്യല്‍മീഡിയ ഇന്‍ഫ്‌ളുവെന്‍സര്‍ ചമഞ്ഞ് തട്ടിപ്പ് നടത്തിയ യുവതിയെ ബ്രൂക്ക്‌ലിനില്‍ നിന്ന് പോലീസ് അറസ്റ്റ് ചെയ്തു.
വൻകിട ഹോട്ടലുകളിൽ കയറി സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ആണെന്നു പരിചയപ്പെടുത്തുക. ഏറ്റവും വിലകൂടിയ സ്പെഷൽ ഇനങ്ങൾ വരുത്തി മൂക്കുമുട്ടെ തട്ടുക. അത് സ്വന്തം ക്യാമറയിൽ ചിത്രീകരിക്കുക. എന്നിട്ടു കാശ് കൊടുക്കാതെ സ്ഥലംവിടുക.
യുഎസിലെ ബ്രൂക്‌ലിനിലാണ് ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസർ ആണെന്നു പരിചയപ്പെടുത്തി പീ ചുങ് എന്ന 34കാരി തട്ടിപ്പു നടത്തിയിരുന്നത്. ഒരു ഹോട്ടലിൽ ബില്ല് അടച്ചിട്ടു പോയാൽമതിയെന്നു കട്ടായം പറഞ്ഞതോടെ പെട്ടു. പല റസ്റ്ററന്റുകളിൽനിന്നും പരാതി വന്നതോടെയാണ് അറസ്റ്റ്. ഇതിനിടെ ഇവരെ അപ്പാർട്മെന്റിൽ നിന്ന് ഉടമ ഒഴിപ്പിച്ചിരിക്കുകയാണ്. കാരണം, മാസങ്ങളായി വാടക നൽകിയിട്ടില്ല.



