സിജോയ് പറപ്പള്ളിൽ
ചിക്കാഗോ: ചെറുപുഷ്പ മിഷൻ ലീഗ് ചിക്കാഗോ രൂപത സമിതി സംഘടിപ്പിച്ച ഡിജിറ്റൽ പോസ്റ്റർ നിർമാണ മത്സര വിജയികളെ പ്രഖ്യാപിച്ചു.
ഹന്നാ ജോസഫ് (സെന്റ് മേരീസ് സിറോ-മലബാർ കത്തോലിക്ക പള്ളി, ഷാർലെറ്റ്, നോർത്ത് കരോളിന) ഒന്നാം സ്ഥാനവും, അന്ന മേരി പീച്ചത്ത് (സെന്റ് അൽഫോൻസാ സിറോ-മലബാർ കത്തോലിക്ക പള്ളി, റിച്ച്മണ്ട്, വിർജീനിയ) രണ്ടാം സ്ഥാനവും, ഹെലെന ലുക്ക് കാരിപ്പറമ്പിൽ (സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ഫൊറോനാ പള്ളി, ഹൂസ്റ്റൻ, ടെക്സാസ്) മൂന്നാം സ്ഥാനവും നേടി.
അമേരിക്കയിലുടനീളമുള്ള ഇടവകകളിൽ നിന്നും മിഷനുകളിൽ നിന്നും ധാരാളം മിഷൻ ലീഗ് അംഗങ്ങൾ മത്സരത്തിൽ പങ്കുചേർന്നു. വിജയികൾക്ക് ക്യാഷ് അവാർഡുകളും പ്രശംസ പത്രവും സമ്മാനിക്കും. മിഷൻ ലീഗ് ചിക്കാഗോ രൂപതാ ഭാരവാഹികൾ മത്സരത്തിന് നേതൃത്വം നൽകി.



