Friday, December 5, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBusinessഅവധികാല ദീർഘദൂര യാത്രക്കാർക്ക് സന്തോഷ വാർത്ത; ഗ്യാസൊലിൻ വിലയിൽ കുത്തനെ ഇടിവ്.ഒക്ലഹോമയിൽ ഒരു ഗാലന് 1.99...

അവധികാല ദീർഘദൂര യാത്രക്കാർക്ക് സന്തോഷ വാർത്ത; ഗ്യാസൊലിൻ വിലയിൽ കുത്തനെ ഇടിവ്.ഒക്ലഹോമയിൽ ഒരു ഗാലന് 1.99 ആയി താണു

(എബി മക്കപ്പുഴ)

വാഷിങ്ടൺ: രാജ്യത്ത് ഗ്യാസ് (ഗ്യാസൊലിൻ) വില കഴിഞ്ഞ നാല് വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കിലേക്കു താഴുന്നു. ഒരു ഗ്യാലൻ ഗ്യാസിന് 3.07 ഡോളറാണ് ദേശീയ ശരാശരി വില. 2021ൽ ഗാലന് 3.39 ഡോളറും 2022ൽ 3.56 ഡോളറുമായിരുന്നു താങ്ക്സ് ഗിവിങ് സമയത്തെ ദേശീയ ശരാശരി ഗ്യാസ് വില അമേരിക്കയിൽ ഏകദേശം 82 ദശലക്ഷം ആളുകൾ അവധിക്കാലത്ത് 50 മൈൽ ദൂരമെങ്കിലും യാത്ര ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് കഴിഞ്ഞ വർഷത്തേക്കാൾ 1.6 ദശലക്ഷം കൂടുതലാണ്, താങ്ക്സ് ഗിവിങ് യാത്രയിലെ ഏറ്റവും ഉയർന്ന റെക്കോർഡാണിത്.

കൊളറാഡോ, ന്യൂ ഹാപ്ഷർ, ജോർജിയ തുടങ്ങിയ 28ലധികം സംസ്ഥാനങ്ങളിൽ വില മൂന്ന് ഡോളറിൽ താഴെയാണ്. ഒക്ലഹോമയിലെ ചില ഗ്യാസ് സ്റ്റേഷനുകളിൽ ഒരു ഗാലന് 1.99 ഡോളർ എന്ന നിലയിൽ വില കുറഞ്ഞത് 2021ന് ശേഷം ആദ്യമാണ്. എന്നാൽ കാലിഫോർണിയ, വാഷിങ്ടൺ തുടങ്ങിയ സംസ്ഥാനങ്ങളിൽ വില ഇപ്പോഴും നാല് ഡോളറിന് മുകളിലാണ്.​
ക്രൂഡ് ഓയിൽ വിലയിലുണ്ടായ വലിയ ഇടിവാണ് ഗ്യാസ് വില കുറയാനുള്ള കാരണം. കൂടാതെ, സമ്മർ സീസണിലെ തിരക്കിട്ട യാത്രകൾ അവസാനിച്ചതും ഇന്ധന ആവശ്യകത കുറയാൻ കാരണമായി. ഇതും വില കുറയാൻ കാരണമായി. ജൂൺ മുതൽ ബ്രെന്റ് ക്രൂഡ് ഓയിലിന്റെ വില ഏകദേശം 17 ശതമാനം കുറഞ്ഞ് ഒരു ബാരലിന് 63.40 ഡോളറിലെത്തി.
ഒരാഴ്ചയ്ക്ക് ശേഷം ഗ്യാസ് വില മൂന്ന് ഡോളറോ അതിൽ താഴേയ്ക്കോ താഴ്ന്നേക്കാമെന്ന് ഗ്യാസ്ബിയുടെ പെട്രോളിയം അനലിസ്റ്റ് വിഭാഗം മേധാവിയായ പാട്രിക് ഡി ഹാൻ യാഹൂ ഫിനാൻസിനോട് പറഞ്ഞു.

2021ന് ശേഷം ആദ്യമായാണ് വില രണ്ട് ഡോളറിന് താഴെ എത്തുന്നത്.
താങ്ക്സ് ഗിവിങ് ദിനത്തോട് അനുബന്ധിച്ചു യാത്രകൾ പദ്ധതിയിടുന്നവർക്ക് ഗ്യാസ വില കുറയുന്നത് അനുകൂലമാകും.
ഏകദേശം 82 ദശലക്ഷം ആളുകൾ അവധിക്കാലത്ത് 50 മൈൽ ദൂരമെങ്കിലും യാത്ര ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് കഴിഞ്ഞ വർഷത്തേക്കാൾ 1.6 ദശലക്ഷം കൂടുതലാണ്, താങ്ക്സ് ഗിവിങ് യാത്രയിലെ ഏറ്റവും ഉയർന്ന റെക്കോർഡാണിത്. അതേസമയം സംസ്ഥാനങ്ങൾക്കനുസരിച്ച് ഗ്യാസ് വിലയിൽ വലിയ വ്യത്യാസങ്ങളുണ്ട്. ഏറ്റവും ഉയർന്ന വില കാലിഫോർണിയയിലാണ്, ഒരു ഗാലന് ശരാശരി 4.60 ഡോളറാണ് നിരക്ക്. ഹവായിയിൽ 4.47 ഡോളറും വാഷിങ്ടൺ 4.18 ഡോളറും ആണ് വില.
നെവാഡയിൽ 3.84 ഡോളർ, ഒറിഗണിൽ 3.81 ഡോളർ, അലാസ്കയിൽ 3.75 ഡോളർ, അരിസോണയിൽ 3.37 ഡോളർ, പെൻസിൽവാനിയയിലും ഇഡഹോയിലും ഇല്ലിനോയിയിലും 3.29 ഡോളർ എന്നിങ്ങനെയാണ് നിരക്ക്. മിസിസിപ്പിയിൽ 2.61 ഡോളറും ലൂസിയാനയിൽ 2.65 ഡോളറുമാണ് വില. ടെന്നസിയിൽ 2.66 ഡോളർ, അർക്കൻസസിൽ 2.67 ഡോളർ, ടെക്സസിൽ 2.70 ഡോളർ, കാൻസസിൽ 2.71 ഡോളർ, മിസോറിയിൽ 2.73 ഡോളർ, അലബാമയിൽ 2.73 ഡോളർ, കെന്റക്കിയിൽ 2.74 ഡോളർ എന്നിങ്ങനെയാണ് വില.
അടുത്ത മാസങ്ങളിൽ വില ഇനിയും കുറയാൻ സാധ്യതയുണ്ടെന്നാണ് ഇപ്പോഴത്തെ റിപ്പോർട്ട്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments