മന്ത്ര – മലയാളി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്കൻ ഹിന്ദൂസിൻ്റെ ഔദ്യോഗിക മാസികയായ മന്ത്രധ്വനിയുടെ – ശാക്തേയം എഡിഷൻ്റെ ആദ്യ ലക്കം പുറത്തിറങ്ങി. പുതു കാഴ്ചപ്പാടുകളും വൈവിധ്യമാർന്ന സൃഷ്ടികളും ഉൾപ്പെടുത്തി തയ്യാറാക്കിയ ഈ പതിപ്പ്, വരാനിരിക്കുന്ന രണ്ടുവർഷത്തെ സാഹിത്യ സാംസ്കാരിക പ്രവർത്തനങ്ങളുടെ ഒരു ശുഭാരംഭമാണ്.
ശാക്തേയം 2027, മൂന്നാം മന്ത്ര ഗ്ലോബൽ ഹിന്ദു കൺവെൻഷനെ മുൻനിർത്തി സമൂഹത്തിലെ ആത്മീയ ഊർജവും കൂട്ടായ മുന്നേറ്റവും പ്രതിഫലിപ്പിക്കുന്ന തരത്തിൽ ആയിരിക്കും അടുത്ത പതിപ്പുകൾ രൂപകൽപ്പന ചെയ്യുകയെന്നും ചീഫ് എഡിറ്റർ രഞ്ജിനി നായർ (കാനഡ) വ്യക്തമാക്കി കൂടാതെ മന്ത്രധ്വനിയിൽ നേതൃസന്ദേശങ്ങൾ, സാംസ്കാരിക ലേഖനങ്ങൾ, സാമൂഹിക നേട്ടങ്ങൾ, യുവഹൃദയങ്ങളുടെ സൃഷ്ടിപരമായ സംഭാവനകൾ, മന്ത്രയുടെ വിവിധ പരിപാടികളുടെ വിശേഷങ്ങൾ, സേവനപ്രവർത്തനങ്ങളുടെ സ്മരണകൾ എന്നിവ സമഗ്രമായി ഉൾപ്പെടുത്തുന്നതുമായിരിക്കും.
ചീഫ് എഡിറ്ററായി രഞ്ജിനി നായർ നിർവഹിച്ച നേതൃത്വവും സമർപ്പണവും മാസികയെ കൂടുതൽ സമ്പന്നവും സുസ്ഥിരവുമാക്കിയിട്ടുണ്ടെന്ന് പ്രസിഡന്റ് കൃഷ്ണരാജ് മോഹനൻ അറിയിച്ചു. മന്ത്രയുടെ മൂന്നാം ഭരണസമിതി ഈ പതിപ്പ് എല്ലാ അംഗങ്ങൾക്കും കുടുംബങ്ങൾക്കും അഭിമാനത്തോടെ സമർപ്പിക്കുന്നു.
മാഗസിൻ ഓൺലൈൻ ആയി വായിക്കാൻ: https://mantrah.org/magazine
സാഹിത്യസൃഷ്ടികൾ അയക്കേണ്ട വിലാസം: [email protected]



