Friday, December 5, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeAmericaജോണ്‍ മാത്യു ഫൊക്കാന ബ്രിട്ടീഷ് കൊളംബിയ റീജണല്‍ വൈസ് പ്രസിഡന്റായി മത്സരിക്കുന്നു

ജോണ്‍ മാത്യു ഫൊക്കാന ബ്രിട്ടീഷ് കൊളംബിയ റീജണല്‍ വൈസ് പ്രസിഡന്റായി മത്സരിക്കുന്നു

കാനഡയിലെ സാമൂഹിക- സംഘടനാ നേതാവായ മാത്യു ജോണ്‍ ഫൊക്കാനയുടെ 2026- 28 തെരഞ്ഞെടുപ്പില്‍ ബ്രിട്ടീഷ് കൊളംബിയ റീജണല്‍ വൈസ് പ്രസിഡന്റായി ലീലാ മാരേട്ട് പാനലില്‍ മത്സരിക്കുന്നു. മത്സരിക്കുന്നു. കഴിഞ്ഞ നാല്‍പ്പത് വര്‍ഷമായി വിവിധ സംഘടനകളില്‍ എക്‌സിക്യൂട്ടീവ് പദവികള്‍ വഹിച്ചുവരുന്ന അദ്ദേഹത്തിന്റെ സാമൂഹിക പ്രതിബദ്ധത തികച്ചും മാതൃകാപരമാണ്.

സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയ മാത്യു തന്റെ പ്രൊഫഷണല്‍ തിരക്കുകള്‍ക്കിടയിലും മത-സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ക്ക് വളരെ അധികം പ്രാധാന്യം നല്‍കുന്ന വ്യക്തിയാണ്. വിവിധ നേതൃപദവികള്‍ അലങ്കരിച്ച ജോണ്‍ മാത്യു

സെയില്‍സ് കണ്‍സള്‍ട്ടന്റായി 35 വര്‍ഷം ജോലി ചെയ്തു. നാട്ടില്‍ സെന്റ് മേരീസ് കോളജ് അദ്ധ്യാപകനായിരുന്നു.

കേരള കള്‍ച്ചറല്‍ അസോസിയേഷന്‍ ഓഫ് ബ്രിട്ടീഷ് കൊളംബിയയുടെ പ്രസിഡന്റായി 9 വര്‍ഷം സേവനം ചെയ്തു. നാല്‍പ്പത് വര്‍ഷമായി ഡയറക്ടര്‍ ഓഫ് സെന്റര്‍ ഫോര്‍ ഗ്ലോബല്‍ മിഷനില്‍ സേവനം അനുഷ്ഠിച്ചു. ചര്‍ച്ച് ബോര്‍ഡ് മെമ്പറായും അനേക വര്‍ഷങ്ങള്‍ ജോലി ചെയ്തു.

1985-ല്‍ കാനഡയില്‍ കുടിയേറിയ ജോണ്‍ മാത്യു ടീം എംപവറില്‍ ഒരു ശക്തിതന്നെയാണെന്ന് ഫൊക്കാന പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ലീലാ മാരേട്ട് അഭിപ്രായപ്പെട്ടു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments