Friday, December 5, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeAmericaമന്ത്ര - "കൃഷ്ണായനം" - സ്ട്രാറ്റ് ഫോർഡ് കണക്ടിക്കട്ട് ദുർഗാ ക്ഷേത്രത്തിൽ ഭക്തി നിർഭരമായി സംഘടിപ്പിച്ചു

മന്ത്ര – “കൃഷ്ണായനം” – സ്ട്രാറ്റ് ഫോർഡ് കണക്ടിക്കട്ട് ദുർഗാ ക്ഷേത്രത്തിൽ ഭക്തി നിർഭരമായി സംഘടിപ്പിച്ചു

ഭക്തിയുടെയും ഭാവനയുടെയും നിറവിൽ സ്ട്രാറ്റ് ഫോർഡ് കണക്ടിക്കട്ട് ദുർഗാ ക്ഷേത്രത്തിൽ മന്ത്ര സംഘടിപ്പിച്ച ഏകദിന ‘കൃഷ്ണായനം’ സമീപ സംസ്ഥാനങ്ങളിൽ നിന്നുള്ളവർ ഉൾപ്പടെ നൂറുകണക്കിന് ഭക്തരുടെ സാന്നിധ്യത്തോടെ വിജയകരമായി നടന്നു. ശ്രീകൃഷ്ണൻ്റെ ദിവ്യചരിതവും ധാർമിക സന്ദേശങ്ങളും പങ്കുവെച്ച് ഭക്തരെ ആത്മീയ നിർവൃതിയിലേക്കു നയിച്ച ചടങ്ങായിരുന്നു ഇത്.

ദിവസം മുഴുവൻ നീണ്ടു നിന്ന സത്സംഗം, ഭജന, ധ്യാനം, പ്രാർത്ഥനകൾ എന്നീ പരിപാടികൾ ഭക്തർക്കെല്ലാം വേറിട്ട ആത്മീയാനുഭവവും നൽകി. ആയിരത്തി അഞ്ഞൂറോളം ഭാഗവത സപ്താഹങ്ങൾ നടത്തിയിട്ടുള്ള, ദാർശനിക അവതരണത്തിന് പ്രശസ്തനായ യജ്ഞാചാര്യൻ ശ്രീ ഹരി നാരായണൻ നമ്പൂതിരിയും (കിഴക്കേടം), സഹ ആചാര്യൻ ശ്രീ മുരളീധരൻ നമ്പൂതിരിയുംടേയും മുഖ്യ കാർമ്മികത്വത്തിൽ ആയിരുന്നു കൃഷ്ണായനം നടത്തപ്പെട്ടത്. മന്ത്രയുടെ ജനറൽ സെക്രട്ടറി ശ്രീ ഉണ്ണി തോയക്കാട്ട് ഈ പരിപാടിയുടെ പ്രധാന സംഘാടകനായി പ്രവർത്തിച്ചു. കൃഷ്ണായനം കണക്ടിക്കട്ടിലെ ആത്മീയ-സാംസ്കാരിക മുന്നേറ്റത്തിന് പുതിയൊരു പ്രചോദനമാവുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. കൃഷ്ണായനം വിജയകരമാക്കുന്നതിൽ നിർണായക പങ്കുവഹിച്ച ആശ സുനിൽ, രശ്മി അനിൽ, ശ്രീജിത്ത് മാമ്പറത്ത്, ശിവ താഷ്‌ണത്, പ്രശാന്ത് ഗോപാലകൃഷ്ണൻ എന്നിവർക്ക് അദ്ദേഹം പ്രത്യേക നന്ദി അറിയിച്ചു

മന്ത്രയുടെ ലക്ഷ്യവും ദൗത്യവും പ്രവർത്തികമാകുന്നതിൻ്റെ ഉദാഹരണമാണ് ‘കൃഷ്ണായനം’ പോലെയുള്ള പരിപാടികൾ,” എന്ന് പരിപാടിയിൽ പങ്കെടുത്ത പ്രസിഡന്റ് ശ്രീ കൃഷ്ണരാജ് മോഹനൻ അഭിപ്രായപ്പെട്ടു. കണക്ടിക്കട്ട് ഹിന്ദു മലയാളി സമൂഹം നൽകിയ അകമഴിഞ്ഞ പിന്തുണയ്ക്ക് അദ്ദേഹം ഹൃദയപൂർവ്വം നന്ദി രേഖപ്പെടുത്തി.

ഭക്തിനിർഭരമായ കൃഷ്ണായനം ആത്മീയതയും ഊർജ്ജവും നിറഞ്ഞ ഒരു അനുഭവമായിരുന്നെന്ന് സുനിത ഹരി, ദീപ അജിത്, കൃഷ്ണ ഗോപാൽ എന്നിവർ അവരുടെ പ്രതികരണത്തിലൂടെ വ്യക്തമാക്കി. മന്ത്രയുടെ ഔദ്യോദിക ഭാരവാഹികൾ ആയ ജയ് കുമാർ, പുരുഷോത്തമ പണിക്കർ, രാജേഷ് കല്ലിങ്കൽ, രഞ്ജിത് നായർ എന്നിവർ പരിപാടിയിൽ സന്നിഹിതരായിരുന്നു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments