അജു വാരിക്കാട്
ഹൂസ്റ്റൺ: ഗ്രേറ്റർ ഹൂസ്റ്റൺ മലയാളി അസോസിയേഷന്റെ (MAGH) 2026 വർഷത്തെ ഭരണസമിതി തിരഞ്ഞെടുപ്പിൽ, റോയ് മാത്യു നയിക്കുന്ന ‘ടീം യുണൈറ്റഡ്’ (Team United) പാനലിനെ പ്രതിനിധീകരിച്ച് അനില സന്ദീപ് വനിതാ പ്രതിനിധിയായി (Women Representative) ജനവിധി തേടുന്നു.
ആരോഗ്യ-സാമൂഹ്യ സേവന രംഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച അനില, 2015 മുതൽ ആർ.എൻ (RN) കേസ് മാനേജറായി പ്രവർത്തിച്ചുവരുന്നു. സേവന മികവിനുള്ള അംഗീകാരമായി 2022-ൽ IANAGH-ന്റെ ‘നഴ്സ് എക്സലൻസ് അവാർഡ്’ ഇവർക്ക് ലഭിച്ചിട്ടുണ്ട്. AIMNA USA-യുടെ സ്ഥാപക നേതാക്കളിലൊരാളായ അനില, നിലവിൽ ഫോമ (FOMAA) സതേൺ റീജിയൻ വിമൻസ് ചെയർപേഴ്സണായും പ്രവർത്തിക്കുന്നു.
കഴിഞ്ഞ വർഷം (2024) മാഗ് ബോർഡ് ഓഫ് ഡയറക്ടേഴ്സ് അംഗമായി പ്രവർത്തിച്ച അനുഭവപരിചയം അനിലയ്ക്കുണ്ട്. ആശാ റേഡിയോയിലെ (ASHA Radio) ഹെൽത്ത് ടോക്ക് കോർഡിനേറ്റർ എന്ന നിലയിലും, ഹൂസ്റ്റൺ റാന്നി അസോസിയേഷൻ, ഹൂസ്റ്റൺ സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രൽ എന്നിവിടങ്ങളിലെ സജീവ അംഗം എന്ന നിലയിലും അനില കമ്മ്യൂണിറ്റിയിൽ സുപരിചിതയാണ്. ലക്ഷ്യബോധവും സംഘാടകശേഷിയുമുള്ള അനിലയുടെ സ്ഥാനാർത്ഥിത്വം ‘ടീം യുണൈറ്റഡിന്’ ഊർജ്ജം പകരുന്നു.
തിരഞ്ഞെടുപ്പ് വിവരങ്ങൾ: റോയ് മാത്യു (പ്രസിഡന്റ്), ക്ലാരമ്മ മാത്യൂസ് (ട്രസ്റ്റി ബോർഡ്) എന്നിവർ നേതൃത്വം നൽകുന്ന പാനലിൽ വിനോദ് ചെറിയാൻ, സന്തോഷ് ആറ്റുപുറം, ഡോ. സുബിൻ ബാലകൃഷ്ണൻ, ജീവൻ സൈമൺ, സാജൻ ജോൺ, മൈക്കിൾ ജോയ്, ഷനു എബ്രഹാം, സുനിൽ തങ്കപ്പൻ, അനില സന്ദീപ്, അമ്പിളി ആന്റണി, ബിജു ശിവൻ, ബനീജ ചെറു, ജിൻസ് മാത്യു, ഡെന്നിസ് മാത്യു തുടങ്ങിയ പ്രഗത്ഭർ അണിനിരക്കുന്നു. . 2025 ഡിസംബർ 13-ന് ശനിയാഴ്ച സ്റ്റാഫോർഡ് സെന്റ് തോമസ് ഓർത്തഡോക്സ് ചർച്ച് ഹാളിൽ (2411 5th St, Stafford, TX 77477) വെച്ചാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.



