Friday, December 5, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsഇസ്താംബൂളിലെ എക്യുമെനിക്കൽ സംഗമം നാഴികക്കല്ലായി

ഇസ്താംബൂളിലെ എക്യുമെനിക്കൽ സംഗമം നാഴികക്കല്ലായി

ബിജു ജേക്കബ്, വെണ്ണിക്കുളം

തുർക്കി: ക്രിസ്തീയസഭാ ചരിത്രത്തിലെ അമൂല്യമായ നാഴികക്കല്ലായ നിഖ്യാ സുന്നഹദോസിൻ്റെ 1700-ാം വാർഷികത്തോടനുബന്ധിച്ച് ലോകശ്രദ്ധ ആകർഷിച്ച ആഗോള എക്യുമെനിക്കൽ സമ്മേളനത്തിന് ഇസ്താംബൂളിലെ മോർ അഫ്രേം സുറിയാനി ഓർത്തോഡോക്സ് കത്തീഡ്രൽ വേദിയായി.

ആത്മീയ പൈതൃകം ഈ കാലഘട്ടത്തിൽ നിലനിർത്തേണ്ടതിൻ്റെ പ്രാധാന്യവും ക്രിസ്തീയ സഭകൾ തമ്മിലുള്ള ഐക്യത്തിനായുള്ള സഹകരണവും ഐക്യത്തിനും സഹകരണത്തിനും വേണ്ടിയുള്ള ഈ ചരിത്രപരമായ സംഗമം ലോകമെമ്പാടുമുള്ള ക്രിസ്ത്യൻ സമൂഹത്തിന് പുതിയ പ്രതീക്ഷയും പ്രചോദനവും നൽകുന്ന ഒന്നായി മാറി.

​ആകമാന സുറിയാനി ഓർത്തഡോക്സ് സഭയുടെ പരമാദ്ധ്യക്ഷൻ പരിശുദ്ധ മോറാൻ മോർ ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവ, ആഗോള കത്തോലിക്കാ സഭയുടെ തലവൻ പരിശുദ്ധ ലിയോ പതിനാലാമൻ മാർപ്പാപ്പ, എക്യുമെനിക്കൽ പാത്രിയാർക്കീസ് പരിശുദ്ധ മോറാൻ മോർ ബർത്തലോമിയോ എന്നിവർ ചരിത്ര സംഗമത്തിൽ മുഖ്യ സാന്നിധ്യമായി.

ഇസ്താംബൂളിലെയും അങ്കാറയിലെയും പാത്രിയാർക്കൽ വികാരി മോർ ഫിലോക്സെനസ് യൂസഫ് സെറ്റിൻ, തുറാബ്‌ദീനിലെ ആർച്ച്‌ബിഷപ്പ് മോർ തിമോത്തിയോസ് സാമുവൽ അക്താസ്, മാർഡിൻ–ദിയാർബക്കീർ പ്രദേശങ്ങളുടെ ആർച്ച്‌ബിഷപ്പ് മോർ ഫിലോക്സെനസ് സാലിബ ഒസ്മെൻ, അഡിയാമൻ– പ്രാദേശിക മേഖലകളിലെ പാത്രിയാർക്കൽ വികാരി മോർ ഗ്രിഗോറിയസ് മാൽക്കെ ഉറെക്, പാത്രിയാർക്കൽ അസിസ്റ്റന്റ് മോർ ജോസഫ് ബാലി എന്നിവർ യോഗത്തിൽ സംബന്ധിച്ചു വിവിധ സഭാ മേധാവികളും ലോക ക്രിസ്ത്യൻ കൂട്ടായ്മയുടെ പ്രമുഖ നേതാക്കളും യോഗത്തിൽ പങ്കെടുത്തു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments