Friday, December 5, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsകൊളറാഡോയിൽ കുട്ടികളെ കൊന്ന് യുകെയിലേക്ക് കടന്ന അമ്മയെ തിരിച്ചയക്കാൻ കോടതി ഉത്തരവ്

കൊളറാഡോയിൽ കുട്ടികളെ കൊന്ന് യുകെയിലേക്ക് കടന്ന അമ്മയെ തിരിച്ചയക്കാൻ കോടതി ഉത്തരവ്

പി.പി ചെറിയാൻ

കൊളറാഡോ: സ്വന്തം രണ്ട് മക്കളെ കൊലപ്പെടുത്തിയ ശേഷം യുകെയിലേക്ക് കടന്ന കേസിൽ, കൊളറാഡോ സ്വദേശിനിയായ കിംബർലീ സിംഗ്ലറെ (36) അമേരിക്കയിലേക്ക് തിരിച്ചയക്കാൻ ലണ്ടൻ കോടതി ഉത്തരവിട്ടു.

കൊളറാഡോയിൽ വച്ച് രണ്ട് കുട്ടികളെ കൊലപ്പെടുത്തുകയും മൂന്നാമത്തെ കുട്ടിയെ പരിക്കേൽപ്പിക്കുകയും ചെയ്ത ശേഷം യുകെയിലേക്ക് രക്ഷപ്പെട്ട സിംഗ്ലറെ അറസ്റ്റ് ചെയ്തിരുന്നു.കൊളറാഡോയിലെ ഫസ്റ്റ്-ഡിഗ്രി കൊലപാതക കുറ്റത്തിന് പരോളില്ലാത്ത ജീവപര്യന്തം ശിക്ഷ ലഭിക്കുന്നത് യൂറോപ്യൻ മനുഷ്യാവകാശ നിയമങ്ങളുടെ ലംഘനമാകുമെന്ന് സിംഗ്ലർ കോടതിയിൽ വാദിച്ചു.

എന്നാൽ, ഈ വാദം ജഡ്ജി തള്ളി. സമാനമായ കേസുകളിൽ കൈമാറ്റം അനുവദിച്ചിട്ടുണ്ടെന്നും കോടതി വ്യക്തമാക്കി.

2023 ഡിസംബർ 19-ന് കൊളറാഡോ സ്പ്രിംഗ്‌സിലെ അപ്പാർട്ട്‌മെന്റിൽ നടന്ന മോഷണശ്രമം സിംഗ്ലർ റിപ്പോർട്ട് ചെയ്തതിനെ തുടർന്നാണ് ഒമ്പതു വയസ്സുള്ള മകളും ഏഴു വയസ്സുള്ള മകനും മരിച്ച നിലയിൽ കണ്ടെത്തിയത്. പിന്നീട്, മോഷണവാദം തെറ്റിദ്ധാരണ ആണെന്ന് തെളിയുകയും, കൊലപാതകം സിംഗ്ലർ നടത്തിയെന്ന് അന്വേഷണത്തിൽ കണ്ടെത്തുകയും ചെയ്തു.

ലണ്ടനിലെ കെൻസിംഗ്ടണിൽ ഒളിവിലിരിക്കെയാണ് സിംഗ്ലറെ 2023 ഡിസംബർ 30-ന് അറസ്റ്റ് ചെയ്തത്.
സിംഗ്ലറെ എപ്പോഴാണ് കൊളറാഡോയിലേക്ക് കൈമാറുക എന്നതിനെക്കുറിച്ച് നിലവിൽ വ്യക്തതയില്ല.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments