സ്റ്റോക്ക്ടൻ: കലിഫോർണിയയിലെ സ്റ്റോക്ക്ടനിൽ കുടുംബ കൂട്ടായ്മ നടന്ന ഓഡിറ്റോറിയത്തിൽ വെടിവയ്പ്പ്. 4 പേർ കൊല്ലപ്പെട്ടു. 10 പേർക്ക് പരുക്ക്. പതിനാലുപേർ പങ്കെടുത്ത പരിപാടിക്ക് നേരെയാണു ആക്രമണം. പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരുക്കേറ്റവരിൽ കുട്ടികളടക്കം ഉണ്ടെന്നാണു വിവരം.
ആസൂത്രിത ആക്രമണമാണ് നടന്നതെന്നു ഉദ്യോഗസ്ഥൻ പറഞ്ഞു. ആക്രമണത്തിന് പിന്നിലെ ലക്ഷ്യമെന്തെന്നു കണ്ടെത്താനുള്ള ശ്രമത്തിലാണ് ഉദ്യോഗസ്ഥർ. പരുക്കേറ്റവരുടെ നിലവിലെ അവസ്ഥയെക്കുറിച്ച് ഉദ്യോഗസ്ഥർ വിവരങ്ങൾ പങ്കുവെച്ചിട്ടില്ല.



