Friday, December 5, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeLatest newsമോൺസിഞ്ഞോർ എഡ്വേർഡ് ബരെറ്റോ ഡാർജിലിംഗ് രൂപതയുടെ പുതിയ പിന്തുടർച്ചാവകാശമുള്ള മെത്രാൻ

മോൺസിഞ്ഞോർ എഡ്വേർഡ് ബരെറ്റോ ഡാർജിലിംഗ് രൂപതയുടെ പുതിയ പിന്തുടർച്ചാവകാശമുള്ള മെത്രാൻ

വത്തിക്കാൻ സിറ്റി:ഇന്ത്യയിലെ പശ്ചിമ ബംഗാൾ സംസ്ഥാനത്തെ ഡാർജിലിംഗ് രൂപതയുടെ, പുതിയ പിന്തുടർച്ചാവകാശമുള്ള മെത്രാൻ പദവിയിലേക്ക്, അതെ രൂപതയിലെ വൈദികനായ മോൺസിഞ്ഞോർ എഡ്വേർഡ് ബരെറ്റോയെ ലിയോ പതിനാലാമൻ പാപ്പാ നിയമിച്ചു. മുപ്പത്തിയേഴായിരത്തിനു മുകളിൽ വിശ്വാസികളാണ്, ഡാർജിലിംഗ് രൂപതയിൽ അംഗങ്ങളായുള്ളത്. 43 ഇടവകകളാണ് രൂപതയിൽ നിലവിൽ ഉളളത്.

മോൺസിഞ്ഞോർ എഡ്വേർഡ് ബരെറ്റോ 1965 ജനുവരി 5 ന് ഇന്ത്യയിലെ മംഗലാപുരം രൂപതയിലെ നിർക്കാനിൽ ജനിച്ചു. കൊൽക്കത്തയിലെ മോർണിംഗ് സ്റ്റാർ റീജിയണൽ സെമിനാരിയിൽ തത്ത്വശാസ്ത്രവും ദൈവശാസ്ത്രവും പഠിച്ചു. പൂനെയിലെ ജ്ഞാനദീപ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിലോസഫി ആൻഡ് തിയോളജിയിൽ നിന്ന് തത്ത്വശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദവും ബാംഗ്ലൂരിലെ സെന്റ് പീറ്റേഴ്‌സ് പൊന്തിഫിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് കാനൻ നിയമത്തിൽ ലൈസൻഷ്യേറ്റും കരസ്ഥമാക്കി.

1993 മാർച്ച് 25 ന് ഡാർജിലിംഗ് രൂപതയ്ക്കുവേണ്ടി പൗരോഹിത്യം സ്വീകരിച്ച അദ്ദേഹം രൂപതയിലെ വിവിധ ഇടങ്ങളിൽ വൈദിക ശുശ്രൂഷ ചെയ്തു. ഡാർജിലിംഗിലെ ദിവ്യ വാണി പാസ്റ്ററൽ സെന്ററിന്റെ ഡയറക്ടറായി സേവനമനുഷ്ഠിച്ചു വരവെയാണ്, മെത്രാൻ പദവിയിലേക്ക് അദ്ദേഹം നിയോഗിക്കപ്പെടുന്നത്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments