Friday, December 5, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeAmericaഐ.പി.സി- എന്‍.ആര്‍.ഐ ഗ്ലോബൽ കോൺഫറൻസ് 2026 ജൂലൈ 24 മുതൽ ഫിലഡൽഫിയായിൽ

ഐ.പി.സി- എന്‍.ആര്‍.ഐ ഗ്ലോബൽ കോൺഫറൻസ് 2026 ജൂലൈ 24 മുതൽ ഫിലഡൽഫിയായിൽ

ജോയി തുമ്പമൺ, IPC NRI മീഡിയ കോർഡിനേറ്റർ

ഫിലഡൽഫിയ: അമേരിക്കയുടെ ആദ്യതലസ്ഥാനവും സഹോദര ‘സ്നേഹത്തിൻ്റെ പട്ടണം’ എന്നറിയപ്പെടുന്നതുമായ ഫിലഡൽഫിയ പട്ടണത്തിൽ 2026 ജൂലൈ 24 മുതൽ 26 വരെ ഇൻഡ്യ പെന്തെക്കോസ്‌തു ദൈവസഭയുടെ ഇൻഡ്യക്കു പു റത്തു താമസിക്കുന്ന (NRI) വിശ്വാസികളുടെ പ്രഥമ അന്തർദേശീയ സമ്മേളനം നടക്കും.

ഇൻഡ്യാ പെന്തെക്കോസ്‌തു ദൈവസഭയിലെ ആഗോള വിശ്വാസികളുടെ വളർച്ചയും പുരോഗതിയും ഐക്യതയും ല ക്ഷ്യമാക്കി ആരംഭിക്കുന്ന ഈ കോൺഫറൻസ് ഓരോ വർഷവും ലോകത്തിലെ വിവിധ രാജ്യങ്ങളിൽ നടക്കുന്നതാണ്. ഭാ രതത്തിന്റെ വെളിയിലുള്ള ഐ.പി.സി. വിശ്വാസികളെയും ശുശ്രൂഷകന്മാരെയും ഒരേ കുടക്കീഴിൽ കൊണ്ടുവരുവാനും സ ഭയുടെ പ്രേഷിത-ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും കുമ്പനാട് നടക്കുന്ന ഐ.പി.സി. ജനറൽ കൺവൻഷനും, അമേരി ക്ക, യൂറോപ്പ്, ഗൾഫ് രാജ്യങ്ങൾ, ആസ്ട്രേലിയ എന്നിങ്ങനെ എല്ലാ ഭൂഖണ്ഡങ്ങളിലും നടക്കുന്ന IPC കോൺഫറൻസു കൾക്കും, കൺവൻഷനുകൾക്കും ഊർജ്ജം പകരുക എന്നതും ഈ കോൺഫറൻസിൻ്റെ ഉദ്ദേശ ലക്ഷ്യമാണ്.

പ്രഥമ കോൺഫറൻസിൻ്റെ ഔദ്യോഗിക ഭാരവാഹികളായി പാ. ഡോ. ജോർജ് മാത്യു (ഗ്ലോബൽ കൺവീനർ), പാ. ഡോ. അഡ്വ തോമസ് എം. കിടങ്ങാലിൽ (ഗ്ലോബൽ സെക്രട്ടറി), ബ്രദർ എബ്രഹാം ബേബി (ഗ്ലോബൽ (ട്രഷറാർ) എന്നിവ രെ തിരഞ്ഞെടുത്തു. ബ്രദർ ജോയി തുമ്പമൺ (ഗ്ലോബൽ മീഡിയ), പാ. ജോയി വറുഗീസ് (ഗ്ലോബൽ പ്രയർ), പാ. മാത്തു ക്കുട്ടി, ബ്രദർ റോയി അലക്സാണ്ടർ (സോഷ്യൽ മീഡിയ) എന്നിവരും അമേരിക്കയിലെ വിവിധ സ്‌റ്റേറ്റുകളിൽ നിന്നും ലോകത്തിലെ വിവിധ രാജ്യങ്ങളിൽ നിന്നുമുള്ള പ്രതിനിധികളും അടങ്ങിയ കമ്മറ്റി സമ്മേളനത്തിന്റെ വിജയത്തിനായി പ്ര വർത്തിക്കും. കോൺഫ്രൻസ് രക്ഷാധികാരികളായി ഐ.പി.സി. ജനറൽ പ്രസിഡൻ്റ് പാ. ഡോ. റ്റി. വൽസൻ ഏബ്രഹാമും ഐ.പി.സി. ജനറൽ സെക്രട്ടറി പാ. ഡോ. ബേബി വർഗീസും പ്രവർത്തിക്കും. ഗ്ലോബൽ അഡ്വൈസറി ബോർഡ് അംഗങ്ങ ളായി പാസ്റ്റർ ഡോ. എം.എസ്. സാമുവൽ, പാ. ഡോ. സണ്ണിഫിലിപ്പ്, പാ. കെ.സി. ജോൺ ഫ്‌ളോറിഡ, പാ. ജോൺ തോമ സ് തർക്കോലിൽ എന്നിവരെയും തിരഞ്ഞെടുത്തു. മറ്റ് രാജ്യങ്ങളിൽ നിന്നുള്ള അഡ്വൈസറി ബോർഡ് അംഗങ്ങ ളേയും ലോക്കൽ കമ്മറ്റി ഭാരവാഹികളേയും പിന്നീട് തിരഞ്ഞെടുക്കും.

NRI കോൺഫറൻസ് കൺവീനറായി തിരഞ്ഞെടുക്കപ്പെട്ട പാ.ഡോ. ജോർജ് മാത്യു നിലവിൽ NRI കൗൺസിൽ വൈ സ് ചെയർമാൻ, IPC തൃപുര സ്റ്റേറ്റ് പ്രസിഡൻ്റ്, IPC ന്യൂജേഴസി സഭാ പാസ്റ്റർ, ക്രിസ്റ്റ്യൻ ഓറിയൻറേഷൻ സെൻ്റർ ഡയ റക്ടർ എന്നീ നിലകളിൽ പ്രവർത്തിക്കുന്നു.
കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാലയിൽ (CUSAT) നിന്നും പോളിമർ സയൻസിൽ ഗവേഷണം നടത്തി Ph.D. നേടിയ അദ്ദേഹം ചങ്ങനാശ്ശേരി എസ്.ബി. കോളജിലും അമേരിക്കയിലെ ന്യൂജേഴ്‌സി എഡ്യുക്കേഷണൽ സിസ്‌റ്റ ത്തിലും കഴിഞ്ഞ 4 പതിറ്റാണ്ടുകൾ വിദ്യാഭ്യാസ ഗവേഷണ രംഗങ്ങളിൽ നേതൃത്വം നൽകി. പെന്തെക്കോസ്ത് യുവജന സംഘടന (PYPA) ജനറൽ സെക്രട്ടറി, ജനറൽ വൈസ് പ്രസിഡൻ്റ് തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിരുന്ന അദ്ദേഹ ത്തിന്റെ Success is Your Inheritance എന്ന പുസ്‌തകത്തിന് നോർത്ത് അമേരിക്കൻ റൈറ്റേഴ്‌സ് ഫോറത്തിൻ്റെ ഏറ്റവും ന ല്ല ഇംഗ്ലീഷ് പുസ്‌തകത്തിനുള്ള അവാർഡ് ലഭിച്ചിട്ടുണ്ട്. ക്രിസ്‌തീയ ആനുകാലികപ്രസിദ്ധീകരണങ്ങളിൽ 1974 മുതൽ എ ഴുതിവരുന്നു. ഇന്ത്യയിലും അമേരിക്കയിലുമായി വേദപഠനം നടത്തി M.Div., M.Th. ബിരുദം നേടിയ അദ്ദേഹം ഐ.പി.സി. ഫിലഡൽഫിയ സഭയുടെ പാസ്റ്ററായി 1992-95 വർഷങ്ങളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ മാഗി ജോർജ്, മക്കൾ : ഡോ. റോ ബിൻ & റേച്ചൽ (ബഞ്ചമിൻ, നോവ), ഡോ. ബ്ലസി & അലക്‌സ് (നോറ, നിയോമി).

കോൺഫ്രൻസ് സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട പാ. ഡോ. അഡ്വ. തോമസ് എം. കിടങ്ങാലിൽ ഐ.പി.സി. കുലയ പുരം സെന്ററിന്റെയും കലയപുരം ഹെബ്രോൻ തിയോളജിക്കൽ കോളജിന്റെയും ചെയർമാനാണ്. ഐ.പി.സി. NRI കൗ ൺസിൽ കൺവീനറായ അദ്ദേഹം ന്യൂയോർക്ക് പെന്തെക്കോസ്‌തൽ അസംബ്ലിയുടെ ശുശ്രൂഷകനായും പ്രവർത്തിക്കുന്നു. PCNAK നാഷണൽ സെക്രട്ടറി, KPWF നാഷണൽ പ്രസിഡൻ്റ്, ലീഗൽ സൊല്യൂഷൻസ് ഇന്ത്യയുടെ ബോർഡ് മെമ്പർ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. ബൈബിൾ കോളജ് അദ്ധ്യാപകൻ, ലീഗൽ കൺസൽട്ടൻ്റ് എന്നീ നിലകളിലും വിവിധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു. ഭാര്യ ഷീബ തോമസ്, മക്കൾ : ക്രിസ്റ്റീൻ & ജെൻസൺ, (എസ്), കെൻ, കയൽ
ഗ്ലോബൽ ട്രഷറാറായി തിരഞ്ഞെടുക്കപ്പെട്ട ബ്രദർ ഏബ്രഹാം ബേബി മാവേലിക്കര സ്വദേശിയാണ്. പാ. ഗീവർഗീസ് ബേബി-മേരിക്കുട്ടി ദമ്പതികളുടെ മകനും IPC ജനറൽ സെക്രട്ടറി പാ. ഡോ. ബേബി വറുഗീസിൻ്റെ സഹോദരനുമാണ്. ഐ.പി.സി. ജനറൽ കൗൺസിൽ അംഗമായ അദ്ദേഹം ഡാളസിലെ ഐ.പി.സി. എബനേസർ സഭ സെക്രട്ടറിയാ യും പ്രവർത്തിക്കുന്നു. PYCD Dallsas കോർഡിനേറ്ററായും ഐ.പി.സി. മിഡ് വെസ്റ്റ് റീജിയൺ PYPA പ്രസി ഡന്റായും പ്രവർത്തിച്ചിരുന്ന അദ്ദേഹം ഡാളസിൽ കൗണ്ടി ഹോസ്പിറ്റർ ഡിസ്ട്രിക്ടിൽ 1990 മുതൽ ജോലി ചെയ്യു ന്നു. ഭാര്യ ബിനു കപ്പമാംമൂട്ടിൽ മകൻ ജബ്‌സൺ ഏബ്രഹം.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments