Friday, December 5, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsഇന്ത്യ-പാകിസ്താൻ സമാധാനത്തിന് പിന്നിൽ ട്രംപെന്ന് യു.​എ​സ്. വി​ദേ​ശ​കാ​ര്യ സെ​ക്ര​ട്ട​റിയും

ഇന്ത്യ-പാകിസ്താൻ സമാധാനത്തിന് പിന്നിൽ ട്രംപെന്ന് യു.​എ​സ്. വി​ദേ​ശ​കാ​ര്യ സെ​ക്ര​ട്ട​റിയും

വാ​ഷി​ങ്ട​ൺ: ഇ​ന്ത്യ​യും പാ​കി​സ്താ​നും ത​മ്മി​ൽ സ​മാ​ധാ​ന ക​രാ​റി​ലെ​ത്തു​ന്ന​തി​ന് കാ​ര​ണ​ക്കാ​ര​ൻ പ്ര​സി​ഡ​ന്റ് ഡോ​ണ​ൾ​ഡ് ട്രം​പാ​ണെ​ന്ന് ആ​വ​ർ​ത്തി​ച്ച് യു.​എ​സ്. വി​ദേ​ശ​കാ​ര്യ സെ​ക്ര​ട്ട​റി മാ​ർ​ക് റൂ​ബി​യോ​യു​ടേ​താ​ണ് അ​വ​കാ​ശ​വാ​ദം.

ചൊ​വ്വാ​ഴ്ച വൈ​റ്റ്ഹൗ​സി​ൽ മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​നി​ടെ​യാ​ണ് റൂ​ബി​യോ​യു​ടെ പ​രാ​മ​ർ​ശം. ‘വ​ള​രെ അ​പ​ക​ട​ക​ര​മാ​യ ഇ​ന്ത്യ-​പാ​കി​സ്താ​ൻ പ്ര​ശ്ന​മ​ട​ക്കം പ​ല​തും പ​രി​ഹ​രി​ച്ച​ത് പ്ര​സി​ഡ​ന്റ് ട്രം​പാ​ണ് -റൂ​ബി​യോ പ​റ​ഞ്ഞു.
പൊതുമാപ്പടക്കം ബൈഡൻ ഒപ്പിട്ട ഔദ്യോഗിക രേഖകൾ അസാധുവാക്കി ട്രംപ്

യു.എസ് മുൻ പ്രസിഡന്റ് ജോ ബൈഡൻ ഓട്ടോപെൻ ഉപയോഗിച്ച് ഒപ്പിട്ട എല്ലാ ഔദ്യോഗിക രേഖകളും അസാധുവായി പ്രഖ്യാപിച്ച് ഡോണൾഡ് ട്രംപ്. ഒപ്പുകൾ കൃത്യതയോടെ പകർത്താൻ സഹായിക്കുന്ന ഉപകരണമാണ് ഓട്ടോപെൻ. റിപ്പബ്ളിക്കൻ, ഡെമോക്രാറ്റിക് പ്രസിഡന്റുമാർ മുമ്പും ഔദ്യോഗിക രേഖകളിൽ ഒപ്പിടാൻ ഓട്ടോപെൻ ഉപയോഗിച്ചിട്ടുണ്ട്. ‘കുപ്രസിദ്ധവും അനധികൃതവുമായ ഓട്ടോപെൻ ഉപയോഗിച്ച് ജോസഫ് ആർ ബൈഡൻ ജൂനിയർ ഒപ്പിട്ട എല്ലാ രേഖകളും, പ്രഖ്യാപനങ്ങളും, എക്സിക്യൂട്ടിവ് ഉത്തരവുകളും, മെമോറാണ്ടങ്ങളും കരാറുകളും അസാധുവായി പ്രഖ്യാപിക്കുന്നു, ഇവ ഇനിമുതൽ നിലനിൽക്കില്ല’ ട്രംപ് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിൽ കുറിച്ചു. ‘പൊതുമാപ്പും ഇളവുകളുമടക്കം കാര്യങ്ങൾ ഇത്തരത്തിൽ ഒപ്പിട്ട രേഖകൾ പ്രകാരം ലഭിച്ചവർക്കും നിലവിലെ നടപടി ബാധകമാണെന്നും ട്രംപ് കൂട്ടിച്ചേർത്തു.

വൈറ്റ്ഹൗസിൽ ആയിരക്കണക്കിന് ഔദ്യോഗിക രേഖകളിൽ തുടർച്ചയായി ഒപ്പിടേണ്ടി വരുന്നത് എളുപ്പമാക്കാൻ ഓട്ടോപെൻ സംവിധാനമാണ് പ്രസിഡന്റുമാർ പൊതുവെ ഉപയോഗിക്കാറ്. എന്നാൽ,​ ബൈഡൻ അമിതമായി ഓട്ടോപെന്നിനെ ആശ്രയിച്ചത് അദ്ദേഹത്തിന്റെ ഓഫീസിലെ നിയന്ത്രണമില്ലായ്മ വ്യക്തമാക്കുന്നതാണെന്നാണ് ട്രംപിന്റെ ആരോപണം. ബൈഡന്റെ അറിവുപോലുമില്ലാതെ ഒപ്പമുണ്ടായിരുന്നവർ പല നിർണായക തീരുമാനങ്ങളും എടുത്തിരുന്നുവെന്നടക്കം മുമ്പും ട്രംപ് വിമർശനമുന്നയിച്ചിട്ടുണ്ട്.

​പ്രസിഡന്റ് പദവി ഒഴിയുന്നതിന് മുമ്പ്, മുൻ പ്രസിഡന്റ് ജോ ബൈഡൻ നിരവധി കുടുംബാംഗങ്ങൾക്കും രാഷ്ട്രീയ നേതാക്കൾക്കും മുൻകൂർ മാപ്പ് നൽകിയിരുന്നു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments