Friday, December 5, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsനാട് വിടൂ…സമ്മാനംനേടൂ… അനധികൃത കുടിയേറ്റക്കാർക്ക് സ്വയം നാടുവിടാൻ ഓഫറുമായി യുഎസ് ഹോംലാൻഡ് സെക്യൂരിറ്റി. യാത്രക്കുള്ള ചെലവും,...

നാട് വിടൂ…സമ്മാനംനേടൂ… അനധികൃത കുടിയേറ്റക്കാർക്ക് സ്വയം നാടുവിടാൻ ഓഫറുമായി യുഎസ് ഹോംലാൻഡ് സെക്യൂരിറ്റി. യാത്രക്കുള്ള ചെലവും, 1000 ഡോളറും

-എബി മക്കപ്പുഴ-

വാഷിങ്ടൺ: യുഎസിൽ ഇ കൊമേഴ്സ് കമ്പനികൾ വൻ ഓഫറുകൾ നൽകുന്ന ‘സൈബർ മൺഡേ’ പ്രമാണിച്ച് അനധികൃത കുടിയേറ്റക്കാർക്ക് ഓഫറുമായി ഡിപ്പാർട്ട്മെൻ്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റി . യുഎസിൽ അനധികൃതമായി താമസിക്കുന്നവർക്ക് സ്വയം നാടുവിടാനുള്ള അവസരമാണ് ഹോംലാൻഡ് സെക്യൂരിറ്റി ഒരുക്കിയിരിക്കുന്നത്. ഇതനുസരിച്ചു സ്വന്തം രാജ്യത്തേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നവരുടെ യാത്രാ ചെലവ് വഹിക്കുന്നതിന് പുറമേ, സർക്കാർ 1000 ഡോളർ സമ്മാനവും നൽകും. കൂടാതെ, രാജ്യത്ത് അനധികൃതമായി താമസിച്ചതിനുള്ള പിഴകളിൽ ഇളവും ലഭിച്ചേക്കും. യുഎസിലേക്ക് നിയമപരമായ രീതിയിൽ മടങ്ങിവരാനുള്ള അവസരവും ലഭിച്ചേക്കാം.​

ഡിപ്പാർട്ട്മെൻ്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റി അസിസ്റ്റൻ്റ് സെക്രട്ടറി ട്രീഷ്യ മക്ലൗലിൻ ഇതേക്കുറിച്ച് പറയുന്നത് ഇങ്ങനെ; “യുഎസിൽ നിയമവിരുദ്ധമായി കഴിയുന്നവർക്ക് ഈ അവധിക്കാലത്ത് ഒരു മികച്ച സമ്മാനം സിബിപി ഹോം ആപ്പ് നൽകുന്നു. സൗജന്യ വിമാനയാത്ര, 1000 ഡോളർ സമ്മാനം, കൂടാതെ ശരിയായ നിയമപരമായ മാർഗത്തിലൂടെ അമേരിക്കയിലേക്ക് തിരിച്ചുവരാനുള്ള സാധ്യതയും. സ്വയം നാടുവിടാൻ തീരുമാനിച്ചു സമ്മാനങ്ങൾ നേടുക, അല്ലെങ്കിൽ ഇവിടെ തുടരുകയും നിയമങ്ങൾ ലംഘിക്കുകയും ചെയ്യുക, ഇത് നിങ്ങളെ അറസ്റ്റ് ചെയ്യാനും നാടുകടത്താനും ഇടയാക്കും. ഈ ക്രിസ്മസ് കാലത്ത് നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനും വേണ്ടി ശരിയായത് തിരഞ്ഞെടുക്കുക. ഇതിനോടകം രാജ്യം വിട്ട രണ്ട് ദശലക്ഷം അനധികൃത കുടിയേറ്റക്കാരിൽ നിങ്ങളും ഉൾപ്പെടുക. ഇന്ന് തന്നെ സിബിപി ഹോം ആപ്പ് ഡൗൺലോഡ് ചെയ്യുക”- അവർ പറഞ്ഞു.

സിബിപി ഹോം ആപ്പ് ഡൗൺലോഡ് ചെയ്ത് നിങ്ങളുടെ വിവരങ്ങൾ നൽകുക. തുടർന്ന് ഡിപ്പാർട്ട്‌മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റി മടക്കയാത്ര ഉൾപ്പെടെ ഉള്ള ബാക്കിയുള്ള കാര്യങ്ങൾ ക്രമീകരിക്കും. നിങ്ങൾ നൽകിയ വിവരങ്ങൾ കൃത്യമാണെങ്കിൽ 10 ദിവസത്തിനകം നാടുവിടാനുള്ള വഴിയൊരുങ്ങും. യാത്ര സ്ഥിരീകരിച്ച ശേഷം 1000 ഡോളർ ലഭിക്കും. കൂടാതെ, അനധികൃത താമസിത്തിനെതിരെ ചുമത്തിയ പിഴകളിൽ ഇളവ് ലഭിക്കാനും സാധ്യതയുണ്ട്. സിബിപി ഹോം ആപ്പ് ഉപയോഗിച്ച് സ്വയം നാടുവിടാൻ തീരുമാനിക്കുന്നവർക്ക് നിയമപരമായ മാർഗങ്ങളിലൂടെ രാജ്യത്തേക്ക് തിരിച്ചുവരാനുള്ള അവസരവും ഉറപ്പാക്കുമെന്ന് ഹോംലാൻഡ് സെക്യൂരിറ്റി അറിയിച്ചു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments