ചിക്കാഗോ: ഇടവക തലത്തിൽ പുതുയതായി സ്ഥാനമേറ്റ ചെറുപുഷ്‌പ മിഷൻ ലീഗ് ഭാരവാഹികൾക്കായി രൂപതാതലത്തിൽ വെബിനാർ സംഘടിപ്പിച്ചു. മിഷൻ ലീഗ് രൂപതാ പ്രസിഡന്റ് സിജോയ് സിറിയക് പറപ്പള്ളിൽ, രൂപതാ ജോയിന്റ് ഡയറക്ടർ സിസ്റ്റർ ആഗ്നസ് മരിയ എം.എസ്.എം.ഐ., ആരോൺ സിബി, ഏവ റെജി, ലിലിയൻ സംഗീത് എന്നിവർ വിവിധ ക്‌ളാസ്സുകൾ നയിച്ചു.

മിഷൻ ലീഗ് രൂപതാ ഡയറക്ടർ ഫാ. ജോർജ് ദാനവേലിൽ, ജനറൽ സെക്രട്ടറി ടിസൻ തോമസ്, എക്സിക്യൂട്ടീവ് അംഗം ആൻ ടോമി എന്നിവർ സംസാരിച്ചു. ചിക്കാഗോ രൂപതയിലെ വിവിധ ഇടവകകളിൽ നിന്നായി ഇരുന്നൂറ്റമ്പതിലധികം കുട്ടികൾ ഓൺലൈനിലൂടെ നടത്തിയ ഈ ട്രെയിനിങ്ങിൽ പങ്കുചേർന്നു.






