ന്യൂയോർക്: ന്യൂയോർക്കിലെ ആൽബനിയിൽ ഇന്ത്യൻ വിദ്യാർഥിനി താമസ സ്ഥലത്തെ തീപിടിത്തത്തെ തുടർന്ന് മരിച്ചു. വ്യാഴാഴ്ച രാവിലെയാണ് സംഭവം. ആൽബനിയിൽ ബിരുദാനന്തരബിരുദ വിദ്യാർഥിനിയായ സഹജ റെഡ്ഡി ഉഡുമല ആണ് (24) പൊള്ളലേറ്റ് മരിച്ചത്.
വിദ്യാർഥിനിയുടെ മരണത്തിൽ അനുശോചിച്ച ന്യൂയോർക്കിലെ കോൺസുലേറ്റ് ജനറൽ, കുടുംബവുമായി ബന്ധപ്പെട്ടതായും കഴിയുന്ന എല്ലാ സഹായങ്ങളും ചെയ്യുന്നതായും അറിയിച്ചു.
അഗ്നിരക്ഷാ സേന സ്ഥലത്തെത്തിയപ്പോൾ കെട്ടിടത്തിൽ തീ ആളിപ്പടരുകയായിരുന്നെന്നും അകത്തുണ്ടായിരുന്ന നാലുപേരെ പുറത്തെത്തിച്ച് പ്രാഥമിക ചികിത്സ നൽകി ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും പൊള്ളലേറ്റ ഒരു യുവതി മരിച്ചതായും പൊലീസ് അറിയിച്ചു.



