Wednesday, December 10, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeAmericaമിഷൻ ദേവാലയ നിർമാണ പദ്ധതിയുമായി അമേരിക്കയിലെ മിഷൻ ലീഗ്

മിഷൻ ദേവാലയ നിർമാണ പദ്ധതിയുമായി അമേരിക്കയിലെ മിഷൻ ലീഗ്

ചിക്കാഗോ: ഇന്ത്യയിലെ ഷംസാബാദ് രൂപതയിലെ ഒരു മിഷൻ പ്രദേശത്ത് പുതിയ ദേവാലയം നിർമ്മിക്കുന്ന പദ്ധതിയുമായി ചിക്കാഗോ രൂപതയിലെ ചെറുപുഷ്പ മിഷൻ ലീഗ് (CML). ചിക്കാഗോ സെന്റ് തോമസ് സിറോ മലബാർ രൂപതയുടെ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായിട്ടാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. രൂപതയിലെ എല്ലാ സി.എം.എൽ യൂണിറ്റുകളിൽ നിന്നുമുള്ള കുട്ടികൾ, സംഭാവനകളുടെയും പ്രാർത്ഥനകളുടെയും മുഖേന ഈ പദ്ധതിയിൽ പങ്കാളികളാകും.

ഈ പദ്ധതിയുടെ ഫണ്ട് ശേഖരണ ഉദ്ഘാടനം ബിഷപ്പ് ജോയ് അലപ്പാട്ടും മിഷൻ ലീഗ് രൂപതാ നേതാക്കളും ചേർന്ന് നടത്തി. ടെക്സാസ് സംസ്ഥാനത്തുള്ള പെർലാൻഡിലെ സെന്റ് മേരീസ് സിറോ മലബാർ കത്തോലിക്കാ പള്ളി, ഹൂസ്റ്റൺ സെന്റ് ജോസഫ് സിറോ മലബാർ കത്തോലിക്കാ ഫൊറോനാ പള്ളി, ഗാർലൻഡിലെ സെന്റ് തോമസ് സിറോ മലബാർ കത്തോലിക്കാ ഫൊറോനാ പള്ളി എന്നിവിടങ്ങളിലെ സി.എം.എൽ യൂണിറ്റുകൾ ആദ്യ സംഭാവനകൾ നൽകി.

ഫാ. ജോർജ് ഡാനവേലിൽ (ഡയറക്ടർ), സിജോയ് സിറിയക്ക് പറപ്പള്ളിൽ (പ്രസിഡന്റ്), ടിസൺ തോമസ് (ജനറൽ സെക്രട്ടറി), സിസ്റ്റർ അഗ്‌നസ് മരിയ എം.എസ്.എം.ഐ (ജോയിന്റ് ഡയറക്ടർ) എന്നിവരുടെ നേതൃത്വത്തിലുള്ള സി.എം.എൽ രൂപതാ എക്സിക്യൂട്ടീവ് കമ്മിറ്റിയാണ് ഈ പദ്ധതി ഏകോപിപ്പിക്കുന്നത്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments