Wednesday, December 10, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeAmericaകാനഡയില്‍ നിന്ന് ഫൊക്കാന യുവ കമ്മിറ്റിയിലേക്ക് 'ടീം എംപവര്‍' പാനലില്‍ അനിത ജോര്‍ജ് മത്സരിക്കുന്നു

കാനഡയില്‍ നിന്ന് ഫൊക്കാന യുവ കമ്മിറ്റിയിലേക്ക് ‘ടീം എംപവര്‍’ പാനലില്‍ അനിത ജോര്‍ജ് മത്സരിക്കുന്നു

കാനഡ : നോർത്ത് അമേരിക്കയിലെ മലയാളി സമൂഹത്തിന്റെ ഏറ്റവും വലിയ സംഘടനയായ ഫൊക്കാനയുടെ യുവ കമ്മിറ്റിയിലേക്ക് കാനഡ ചാപ്റ്ററിന്റെ പ്രതിനിധിയായി അനിത ജോർജ് രംഗത്തെത്തുകയാണ്. ലീല മരേട്ടിന്റെ പാനലിൽ മത്സരിക്കുന്ന അനിത, പ്രവാസ മലയാളി യുവാക്കളുടെ ആശങ്കകളും ആഗ്രഹങ്ങളും കൂടുതൽ ശക്തമായി സംഘടനയുടെ മദ്ധ്യത്തിലേക്ക് കൊണ്ടുവരാനാണ് ലക്ഷ്യമിടുന്നത്.

ടൊറന്റോ സർവകലാശാലയിൽ നിന്ന് സൈക്കോളജി ബിരുദം നേടിയ അനിത ജോർജ്, കാനഡയിലെ പ്രൊവിൻഷ്യൽ ഗവൺമെന്റിൽ കേസ് മാനേജറായി സേവനം അനുഷ്ഠിച്ചിട്ടുള്ള വ്യക്തിയാണ്. സമൂഹത്തിലെ പിന്നാക്ക വിഭാഗങ്ങൾക്ക് കരുത്ത് പകരാനും അവരുടെ ജീവിതത്തിൽ  മാറ്റങ്ങൾ സൃഷ്ടിക്കാനും വേണ്ടി പ്രവർത്തിച്ചിട്ടുള്ളത്, അവരുടെ നേതൃപരമായ പ്രതിബദ്ധതയുടെ തെളിവായി മലയാളി സമൂഹം വിലയിരുത്തുന്നു.

സാമൂഹ്യ സേവന മനോഭാവവും, യുവതലമുറയുടെ പങ്കാളിത്തം വർധിപ്പിക്കാനുള്ള വ്യക്തമായ ദൗത്യബോധവും ചേരുമ്പോൾ, അനിതയെ ഫൊക്കാന യുവ കമ്മിറ്റിയിൽ ഒരു സ്വാധീനമുള്ള ശബ്ദമായി മലയാളികൾ കണക്കാക്കുന്നു. കേരളവും പ്രവാസവും തമ്മിൽ ബന്ധം കൂടുതൽ ശക്തമാക്കാനും, യുവാക്കൾക്ക് കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കാനുമുള്ള ആലോചനകളുമായി അവർ മുന്നോട്ട് പോകുമ്പോൾ, സമൂഹത്തിന്റെ ശക്തമായ പിന്തുണയാണ് അവരെ തേടിയെത്തുന്നതെന്ന് വ്യക്തമാകുന്നു.

ലീല മാരേട്ട് പാനലിന്റെ ഭാഗമായിട്ടുള്ള അനിതയുടെ മത്സരപ്രവേശനം, യുവജന നേതൃത്വം സ്ത്രീകൾ ഏറ്റെടുക്കുന്ന ഒരു പുതിയ പ്രവണതയ്ക്കും ഉദാഹരണമായിത്തീരുകയാണ്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments