Wednesday, December 17, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeAmericaഫിയാക്കോനയുടെ നേതൃത്വത്തിൽ ന്യൂയോർക്കിൽ സിൽവർ ജൂബിലി- ക്രിസ്തുമസ് ആഘോഷം സംഘടിപ്പിച്ചു

ഫിയാക്കോനയുടെ നേതൃത്വത്തിൽ ന്യൂയോർക്കിൽ സിൽവർ ജൂബിലി- ക്രിസ്തുമസ് ആഘോഷം സംഘടിപ്പിച്ചു

അമേരിക്കയിലെയും കാനഡയിലെയും ക്രൈസ്തവ സഭകളുടെ സംയുക്ത സമിതിയായ ഫെഡറേഷൻ ഓഫ് ഇന്ത്യൻ അമേരിക്കൻ ക്രിസ്ത്യൻ ഓർഗനൈസേഷൻസ് ഓഫ് നോർത്ത് അമേരിക്ക ( ഫിയാക്കോന) യുടെ സിൽവർ ജൂബിലി ക്രിസ്തുമസ് ആഘോഷം ഡിസംബർ 13 ശനിയാഴ്ച ന്യൂയോർക്കിൽ നടന്നു . വാലി സ്ട്രീമിലുള്ള ഗേറ്റ് വേ ക്രിസ്ത്യൻ സെന്ററിൽ രാവിലെ 10 മണിക്ക് ആരംഭിച്ച ചടങ്ങിൽ മലങ്കര സിറിയൻ ക്നാനായ സഭയുടെ നോർത്ത് അമേരിക്കൻ റീജിയൻ മെത്രോപ്പോലീത്ത ബിഷപ്പ് ഡോ.അയൂബ് മാർ സിൽവാനോസ് ഉത്ഘാടനം ചെയ്തു .

ഇവാഞ്ചലിക്കൽ ചർച്ച് മലബാർ ബിഷപ്പ് കമ്മീഷനറിയും ക്രിസ്ത്യൻ അപ്പോളജിസ്റ്റും പ്രഭാഷകനുമായ റവ.ഫാദർ ഡോ.ജോൺസൻ തേക്കടയിൽ ക്രിസ്തുമസ് സന്ദേശം നൽകി . വിവിധ സഭകളെ പ്രതിനിധീകരിച്ചു വിശ്വാസികളും പുരോഹിതരും , അമേരിക്കയിലെ ഇന്ത്യൻ ക്രിസ്ത്യൻ കമ്മ്യൂണിറ്റി നേതാക്കളും അമേരിക്കയുടെ വിവിധ സ്റ്റേറ്റുകളിൽ നിന്നും ഫിയക്കൊന പ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തു.

ഫിയാക്കോന സുവർണ്ണ ജൂബിലി ആഘോഷിക്കുന്ന ഈ വർഷത്തിൽ കഴിഞ്ഞ ഇരുപത്തിയഞ്ചു വർഷങ്ങളിൽ സംഘടനയെ നയിക്കുകയും പ്രവർത്തനങ്ങളിൽ സഹായിക്കുകയും ചെയ്ത മുതിർന്ന നേതാക്കളായ കോശി ജോർജ് , ജോർജ് എബ്രഹാം , പാസ്റ്റർ. ഇട്ടി ജേക്കബ്, റെവ . വി.കെ മക്വാന , റെവ . ജെത്വീന്ദർ ഗിൽ , തോമസ് മൊട്ടക്കൽ , ഡേവിഡ് ബാബു , പാസ്റ്റർ വിൽ‌സൺ ജോസ് , റെവ. സണ്ണി ഫിലിപ്പ് ,റെവ. സാം ജോഷ്വാ എന്നിവർക്കുള്ള പുരസ്കാരം ബിഷപ്പ് ഡോ.അയൂബ് മാർ സിൽവാനോസ് സമ്മാനിച്ചു. ഗേറ്റ് വെ ക്രിസ്ത്യൻ ചർച്ച് , ന്യൂയോർക് ബെത്ലെഹേം പഞ്ചാബി ചർച്ച് ഗായക സംഘങ്ങൾ ചടങ്ങിൽ വർഷിപ്പ് സെർവീസിനു നേതൃത്വം നൽകി.

ഫിയക്കൊന പ്രസിഡന്റ് ബിമൽ ജോൺ, അഡ്വക്കസി ഡയറക്ടർ സ്റ്റാൻലി ജോർജ് , എക്സിക്യൂട്ടീവ് അംഗങ്ങളായ ജോർജ് ചാക്കോ, പോൾ വർക്കി , പാസ്റ്റർ മാർക്ക് ഹോക്കിപ് എന്നിവർ പ്രസംഗിച്ചു. ഫിയക്കൊന എക്സിക്യൂട്ടീവ് അംഗം വർഗീസ് എബ്രഹാം സ്വാഗതവും ഓപ്പറേഷൻസ് ഡയറക്ടർ സാം തോമസ് നന്ദിയും പറഞ്ഞു . ഫിയാക്കോനയുടെ സിൽവർ ജൂബിലി വർഷത്തിൽ പീഡനമനുഭവിക്കുന്ന ക്രൈസ്തവർക്ക് സാഹോദര്യം എന്ന ആശയത്തിലൂന്നിയാണ് സുവർണ്ണ ജൂബിലി -ക്രിസ്തുമസ് ആഘോഷ പരിപാടി സംഘടിപ്പിച്ചത്. ചടങ്ങിന്‌ ശേഷം ഫെല്ലോഷിപ്പ് ലഞ്ചും ഒരുക്കിയിരുന്നു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments