Wednesday, December 17, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeAmericaകെ.എച്ച്.എൻ.എ മണ്ഡലകാല അയ്യപ്പ ഭജന ഇന്ന് ഓൺലൈനിൽ

കെ.എച്ച്.എൻ.എ മണ്ഡലകാല അയ്യപ്പ ഭജന ഇന്ന് ഓൺലൈനിൽ

കെ.എച്ച്.എൻ.എ ന്യൂസ് ഡെസ്ക്

ടാംപ (ഫ്ലോറിഡ): മണ്ഡല-മകരവിളക്ക് തീർത്ഥാടന കാലത്തോടനുബന്ധിച്ച് വടക്കേ അമേരിക്കയിലെ അയ്യപ്പ ഭക്തർക്കായി കേരള ഹിന്ദുസ് ഓഫ് നോർത്ത് അമേരിക്ക (KHNA) എല്ലാ ബുധനാഴ്ചയും ഓൺലൈൻ ‘മണ്ഡലകാല അയ്യപ്പ ഭജന’ നടത്തുന്നു.

കേരളത്തിന്റെ തനത് ആചാരങ്ങൾ അമേരിക്കയിൽ നിലനിർത്തുന്നതിന്റെ ഭാഗമായാണ് കെ.എച്ച്.എൻ.എ എല്ലാ ബുധനാഴ്ച്ചയും മകരവിളക്ക് വരെ ഭജന സംഘടിപ്പിക്കുന്നത്. ഈ ആഴ്ചത്തെ (ഡിസംബർ 17, 2025) ഭജനയ്ക്ക് ആതിഥേയത്വം വഹിക്കുന്നത് അസോസിയേഷൻ ഓഫ് റ്റാമ്പാ ഹിന്ദു മലയാളി (ATHMA) ആണ്.
ഇന്ന് വൈകിട്ട് ഈസ്റ്റേൺ സമയം 7:00 PM മുതൽ 8:30 PM വരെ യാണ് സൂമിൽ കൂടിയുള്ള ഭജന.

മീറ്റിംഗ് ഐഡി: 882 7522 4714

മണ്ഡലകാലത്ത് അയ്യപ്പഭക്തർക്ക് ഒരുമിച്ച് ഭജനയിൽ പങ്കെടുക്കാനും ആത്മീയമായി ഒത്തുചേരാനും ഈ ഓൺലൈൻ സംരംഭം സഹായകമാകും. കൂടുതൽ വിവരങ്ങൾക്ക് ജയപ്രകാശ് നായർ – 845 507 2621 , റീത്ത അനിൽ (റ്റാമ്പാ ) – 813 326 7737

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments