Friday, December 19, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeCinemaകര്‍മ്മയോദ്ധ സിനിമയുടെ തിരക്കഥ മേജര്‍ രവിയുടേതല്ലെന്ന് കോടതി; 30 ലക്ഷം രൂപ റെജി മാത്യുവിന് നല്‍കണം:

കര്‍മ്മയോദ്ധ സിനിമയുടെ തിരക്കഥ മേജര്‍ രവിയുടേതല്ലെന്ന് കോടതി; 30 ലക്ഷം രൂപ റെജി മാത്യുവിന് നല്‍കണം:

-എബി മക്കപ്പുഴ

കോട്ടയം: മോഹന്‍ലാലിനെ നായകനാക്കി മേജര്‍ രവി സംവിധാനം ചെയ്ത കര്‍മ്മയോദ്ധ സിനിമയുടെ തിരക്കഥയെ മുന്‍നിര്‍ത്തിയുള്ള നിയമതര്‍ക്കത്തില്‍ മേജര്‍ രവിക്ക് തിരിച്ചടി. തിരക്കഥ പുതുപ്പള്ളി സ്വദേശിയും തിരക്കഥാകൃത്തുമായ റെജി മാത്യുവിന്റേതാണെന്ന് കോട്ടയം കൊമേഷ്യല്‍ കോടതിയുടെ വിധിച്ചു.

റെജി മാത്യുവിന് മേജര്‍ രവി 30 ലക്ഷം രൂപയും സിനിമയുടെ പകര്‍പ്പകാശവും നല്‍കണമെന്നും കോടതി ഉത്തരവിട്ടു.
തന്റെ കഥയും തിരക്കഥയും സംഭാഷണവും അനുമതിയില്ലാതെ ഉപയോഗിച്ച് നിര്‍മ്മിച്ചതാണെന്ന റെജി മാത്യുവിന്റെ പരാതിയിലാണ് കോടതി നടപടി. 2012ലാണ് ചിത്രം പുറത്തിറങ്ങിയത്. ചിത്രത്തിന്റെ റിലീസിന് ഒരു മാസം മുന്‍പാണ് റിലീസ് തടയണമെന്നാവശ്യപ്പെട്ട് റെജി മാത്യു കോടതിയെ സമീപിച്ചത്.13വര്‍ഷം നീണ്ട നിയമ യുദ്ധത്തിന് ശേഷമാണ് കോടതിയുടെ ഉത്തരവ്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments