Saturday, December 20, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeAmericaനോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി & യൂത്ത് കോൺഫറൻസിനുള്ള രജിസ്ട്രേഷൻ ആരംഭിച്ചു

നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി & യൂത്ത് കോൺഫറൻസിനുള്ള രജിസ്ട്രേഷൻ ആരംഭിച്ചു

ആൽബനി (ന്യൂയോർക്ക്) : മലങ്കര ഓർത്തഡോക്സ് സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിന്റെ 25-ാമത് വാർഷിക ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസിന്റെ രജിസ്ട്രേഷന് ആൽബനിയിലെ സെന്റ് പോൾസ് ഓർത്തഡോക്സ് ദേവാലയത്തിൽ തുടക്കം കുറിച്ചു.

2026 ജൂലൈ 15 മുതൽ 18 വരെ പെൻസിൽവേനിയയിലെ ലാങ്കസ്റ്ററിലാണ് കോൺഫറൻസ് സംഘടിപ്പിച്ചിരിക്കുന്നത് . “കൃപയുടെ പാത്രങ്ങൾ” എന്നതാണ് പ്രമേയ വിഷയം.

കോൺഫറൻസ് പ്രചാരണത്തിന്റെ ഭാഗമായി ന്യൂയോർക് ആൽബനിയിലെ സെന്റ് പോൾസ് ഓർത്തഡോക്സ് ദേവാലയത്തിൽ ഫാമിലി & യൂത്ത് കോൺഫറൻസ് ടീം സന്ദർശനം നടത്തി. കോൺഫറൻസ് കോർഡിനേറ്റർ സെന്റ് പോൾസ് ദേവാലയ വികാരി ഫാ. അലക്സ് കെ. ജോയ് ടീമിനെ സ്വാഗതം ചെയ്തുകൊണ്ട് അവരുടെ സമർപ്പണബോധത്തെ പ്രകീർത്തിച്ചു സംസാരിക്കുകയും ഇടവകയിലെ വിശ്വാസികളോട് കോൺഫറൻസിന് പരിപൂർണ പിന്തുണ നൽകി വൻ വിജയമാക്കുവാൻ ആഹ്വാനം ചെയ്യുകയും ചെയ്‌തു.

ട്രഷറർ ജോൺ താമരവേലിൽ മുൻ വർഷങ്ങളിലെ ശക്തമായ യുവജന പങ്കാളിത്തം എടുത്തു പറയുകയും ഈ വർഷം പ്രത്യേകിച്ച് യുവജനങ്ങൾക്കായി രജിസ്ട്രേഷൻ ഫീസ് കുറച്ചത് ചൂണ്ടി കാണിക്കുകയും ചെയ്തു.

അസിസ്റ്റന്റ് ട്രഷറർ റിംഗിൾ ബിജു സ്പോൺസർഷിപ്പും റാഫിൾ ടിക്കറ്റുകളും എടുത്തു കോൺഫറൻസിനെ പിന്തുണക്കണമെന്നും, കോൺഫറൻസ് തന്റെ കുടുംബത്തെ എങ്ങനെ പോസിറ്റീവായി സ്വാധീനിച്ചു എന്നതിനെക്കുറിച്ചുള്ള വ്യക്തിപരമായ അനുഭവം പങ്കുവെക്കുകയും ചെയ്തു.

സുവനീർ കോർഡിനേറ്റർ റെബേക്ക പോത്തൻ കോൺഫറസിന്റെ ഭാഗമായി ഒരുക്കിയിരിക്കുന്ന “ജോഷ്വ” യുടെ സൈറ്റ് & സൗണ്ട് തിയേറ്റർ സന്ദർശനം ഉൾപ്പെടെയുള്ള പ്രോഗ്രാമുകളെ കുറിച്ചു സംസാരിക്കുകയും ട്രൈ-സ്റ്റേറ്റ് ഏരിയയിൽ നിന്ന് കോൺഫറൻസിലേക്കുള്ള യാത്ര സൗകര്യത്തിനായി ഒരു ചാർട്ടർ ബസ് ലഭ്യമായിരിക്കുമെന്നും അറിയിച്ചു.
ഭദ്രാസന കൗൺസിൽ അംഗം സജി പോത്തൻ കോർ ടീമിന്റെ സമർപ്പണവും, പരിശ്രമങ്ങളും ഏറെ പ്രശംസനീയമാണെന്ന് പറഞ്ഞു.

കോൺഫറൻസ് 2022-23 വർഷ സെക്രട്ടറി ചെറിയാൻ പെരുമാൾ കോൺഫറൻസിന്റെ പ്രാധാന്യത്തെ പറ്റി സംസാരിക്കുകയും ഈ വർഷത്തെ കോൺഫറൻസിനായി തെരഞ്ഞെടുത്ത വേദിയേയും, ഭക്ഷണ ക്രമീകരണങ്ങളേയും കുറിച്ചു് സംസാരിച്ചു.

2025 ലെ വിൻറ്റർ സമ്മിറ്റ് കോ-ഓർഡിനേറ്റർ ജൂലിയ അലക്സ് വളരെ ചെറുപ്പം മുതൽ കോൺഫറൻസിൽ പങ്കെടുത്തതും അത് തന്റെ വിശ്വാസ യാത്രയ്ക്കും സൗഹൃദങ്ങൾക്കും എങ്ങനെ പ്രയോജനം ചെയ്തുവെന്നും എടുത്തു പറഞ്ഞു.

സെന്റ് പോൾസ് ദേവാലയ എം.ജി.ഓ.സി.എസ്.എം സെക്രട്ടറി ജെന്നിഫർ അലക്സ് എല്ലാ പാരിഷ് അംഗങ്ങളേയും കോൺഫറൻസിൽ രജിസ്റ്റർ ചെയ്യാൻ പ്രോത്സാഹിപ്പിച്ചു സംസാരിച്ചു. കോൺഫറൻസ് പ്രചാരണത്തിനായി പള്ളി സന്ദർശനത്തിന് ടീമിന് പാരിഷ് സെക്രട്ടറി ഏലിയാമ്മ ജേക്കബ് നന്ദി അറിയിച്ചു

മൂന്ന് ഗോൾഡ് സ്പോൺസർഷിപ്പുകൾ, സുവനീറിലെ പതിനാല് പൂർണ്ണ പേജ് പരസ്യങ്ങൾ, ഇരുപത്തിയഞ്ച് രജിസ്ട്രേഷനുകൾ എന്നിവയിലൂടെ സെന്റ് പോൾസ് പള്ളി അംഗങ്ങൾ കോൺഫറൻസിന് ശക്തമായ പിന്തുണ നൽകി.

പോൾ ജോൺ ആൻഡ് ഫാമിലി, ഡോ ഉമ്മൻ നൈനാൻ ആൻഡ് ഫാമിലി, അനിൽ തോമസ് ആൻഡ്‌ ഫാമിലി എന്നിവരാണ് സെന്റ് പോൾസ് ദേവാലയത്തിൽ നിന്നുള്ള ഗോൾഡ് സ്പോൺസേഴ്‌സ്

കൂടുതൽ വിവരങ്ങൾക്കായി https://fycnead.org/ സന്ദർശിക്കുകയോ താഴെ പറഞ്ഞിരിക്കുന്ന ഭാരവാഹികളെ ബന്ധപ്പെടുകയോ ചെയ്യുക

ഫാ. അലക്സ് കെ ജോയ് (കോൺഫറൻസ് കോർഡിനേറ്റർ): 973-489-6440
ജെയ്‌സൺ തോമസ് (കോൺഫറൻസ് സെക്രട്ടറി): 917-612-8832
ജോൺ താമരവേലിൽ (കോൺഫറൻസ് ട്രഷറർ): 917-533-3566.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments