Monday, December 22, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeAmericaനോർത്ത് അമേരിക്ക കാനഡ മാർത്തോമ്മാ ഭദ്രാസനത്തിൽ "സഭാ ദിനാചരണം 2025" ആചരിച്ചു

നോർത്ത് അമേരിക്ക കാനഡ മാർത്തോമ്മാ ഭദ്രാസനത്തിൽ “സഭാ ദിനാചരണം 2025” ആചരിച്ചു

പി.പി ചെറിയാൻ

ന്യൂയോർക് :മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ ആഭിമുഖ്യത്തിൽ 2025 ഡിസംബർ 21 ഞായറാഴ്ച ‘സഭാ ദിനമായി’ ആചരിച്ചു. സഭയുടെ പരമാധ്യക്ഷൻ ഡോ. തിയോഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്ത നൽകിയ 170-ാം നമ്പർ സർക്കുലർ പ്രകാരമാണ് നോർത്ത് അമേരിക്ക കാനഡ മാർത്തോമ്മാ ഭദ്രാസനത്തിലെ ഇടവകകളിൽ ക്രമീകരണങ്ങൾ നടത്തിയത്.

ഭാരതത്തിന്റെ അപ്പസ്തോലനായ വിശുദ്ധ തോമാശ്ലീഹായെ സ്മരിക്കുന്നതിനും സഭയുടെ വിവിധ ശുശ്രൂഷകൾക്കായി പ്രാർത്ഥിക്കുന്നതിനുമായാണ് ഈ ദിനം നീക്കിവെച്ചിരിക്കുന്നത്.

“സഭ: ക്രിസ്തുവിന്റെ മാർഗ്ഗം” എന്നതായിരുന്നു ഈ വർഷത്തെ സഭാ ദിന പ്രമേയം.

എല്ലാ ഇടവകകളിലും വിശുദ്ധ കുർബാനയും പ്രത്യേക പ്രാർത്ഥനകളും നടന്നു. അയൽ ഇടവകകളുമായി ചേർന്ന് സംയുക്ത ആരാധനകളും ധ്യാനയോഗങ്ങളും ഈ ദിനത്തിൽ സംഘടിപ്പിക്കപ്പെട്ടു.

സഭാ ദിനത്തിലെ ആരാധനയിൽ ലഭിച്ച സ്തോത്രകാഴ്ചകൾ സഭയുടെ ‘സെന്റ് തോമസ് എപ്പിസ്കോപ്പൽ ഫണ്ടിലേക്ക്’ മാറ്റിവെച്ചു.

ക്രിസ്തുവിന്റെയും ക്രൂശിന്റെയും വഴിയിൽ സഞ്ചരിക്കുന്ന ഉന്മേഷദായകമായ ഒരു സഭയായി വളരാൻ ഈ ദിനാചരണം വിശ്വാസികളെ ആഹ്വാനം ചെയ്തു. ദൗത്യമേഖലകളിൽ പുതുവീക്ഷണത്തോടെ വിശ്വസ്തരായ കാര്യവിചാരകരായി സേവനം ചെയ്യാൻ പരിശുദ്ധാത്മാവ് ശക്തിപ്പെടുത്തട്ടെ എന്ന പ്രാർത്ഥനയോടെ സഭാ ദിനാചരണം സമാപിച്ചു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments