Wednesday, December 24, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeAmericaസോമർസെറ്റിൽ ക്രിസ്മസ് ആഘോഷം : മഞ്ഞുവീഴുന്ന രാവിൽ സ്നേഹദൂതുമായി കരോൾ സംഘം

സോമർസെറ്റിൽ ക്രിസ്മസ് ആഘോഷം : മഞ്ഞുവീഴുന്ന രാവിൽ സ്നേഹദൂതുമായി കരോൾ സംഘം

സെബാസ്റ്റ്യൻ ആൻ്റണി

ന്യൂജേഴ്സി: മഞ്ഞുവീഴുന്ന ഡിസംബർ രാവുകളെ സംഗീതസാന്ദ്രമാക്കി, സ്നേഹത്തിന്റെയും സമാധാനത്തിന്റെയും ദൂതുമായി സോമർസെറ്റ് സെൻറ് തോമസ് സീറോ മലബാർ ഫൊറോനാ ദേവാലയത്തിലെ ക്രിസ്മസ് കരോൾ സംഘം ഭവനങ്ങളിലെത്തി. തിരുപ്പിറവിയുടെ സന്തോഷം പങ്കുവെക്കാനായി സംഘടിപ്പിച്ച വാർഡ് തലത്തിലുള്ള കരോൾ യാത്ര, ഒമ്പത് വാർഡുകളിലായി 250-ഓളം കുടുംബങ്ങളിൽ സ്നേഹസ്പർശമായി മാറി.

ഇടവക വികാരി ഫാ. ജോണിക്കുട്ടി പുലിശ്ശേരി കരോൾ സംഘത്തിനൊപ്പം ചേർന്നത് വിശ്വാസികൾക്ക് ഇരട്ടി മധുരമായി. ഓരോ ഭവനത്തിലുമെത്തി അദ്ദേഹം ക്രിസ്മസ് സന്ദേശം കൈമാറി. ശാന്തിയുടെയും സ്നേഹത്തിന്റെയും സന്ദേശം ഓരോരുത്തരിലും നിറയാൻ ദൈവപുത്രന്റെ തിരുപ്പിറവി ആഘോഷങ്ങൾ ഇടയാക്കട്ടെ എന്ന് അദ്ദേഹം ആശംസിച്ചു.

പ്രാർത്ഥനാപൂർവ്വം തുടങ്ങിയ ഭവനസന്ദർശനങ്ങളിൽ മലയാളത്തിലും ഇംഗ്ലീഷിലുമുള്ള ക്രിസ്മസ് ഗാനങ്ങൾ അലയടിച്ചു. സമ്മാനപ്പൊതികളുമായി എത്തിയ ക്രിസ്മസ് പാപ്പയും, പുൽക്കൂടിന്റെ പുണ്യസ്മരണയുണർത്തിയ നേറ്റിവിറ്റി ദൃശ്യങ്ങളും കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആവേശവും കൗതുകവുമായി.

വാർഡ് തലത്തിൽ നടന്ന ഈ വലിയ ഒത്തുചേരലിന് കരുത്തുറ്റ നേതൃത്വമാണ് വാർഡ് പ്രതിനിധികൾ നൽകിയത്:

സെൻറ് അൽഫോൻസ: ജോസ് ജോസഫ് കണ്ടവനം, മിനി റോയ്

സെൻറ് ആന്റണി: ഫ്രാൻസിസ് മാത്യു കല്ലുപുരക്കൽ, ലിയ നേരേപറമ്പിൽ

സെൻറ് ജോർജ്: സോമി മാത്യു, റീബ പോൾ

സെൻറ് ജോസഫ്: സാം അലക്സാണ്ടർ, ലിൻഡ റോബർട്ട്

സെൻറ് ജൂഡ്: സൂരജ് ജോർജ്, ലിസ് മാത്യു

സെൻറ് മേരി: സുനിൽ ജോസ്, റീനു ജേക്കബ്

സെൻറ് പോൾ: കുരിയൻ കല്ലുവാരപരമ്പിൽ, അനു സെബാസ്റ്റ്യൻ

സെൻറ് തെരേസ ഓഫ് കല്ക്കട്ട: ലാസർ ജോയ് വെള്ളാറ, ആനി വർഗീസ്

സെൻറ് തോമസ്‌: ജോസഫ് പൗലോസ് തമ്പിതറയിൽ, മഞ്ജു ജോസഫ്

ഇടവക ട്രസ്റ്റിമാരായ ബോബി വർഗീസ്, റോബിൻ ജോർജ്, സുനിൽ ജോസ്, ലാസർ ജോയ് വെള്ളാറ എന്നിവരുടെ ഏകോപനം പരിപാടികളുടെ വിജയത്തിന് മാറ്റുകൂട്ടി. ദീപാലങ്കാരങ്ങളാൽ വർണ്ണാഭമായ വീടുകളിൽ, ഉണ്ണിയേശുവിനെ കൈകളിലേന്തി എത്തിയ കരോൾ സംഘത്തെ ഭക്തിയാദരവുകളോടെയാണ് ഇടവകാംഗങ്ങൾ വരവേറ്റത്.

വെബ്: www.stthomassyronj.org

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments