Wednesday, December 24, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeAmerica"മൈ സെയിന്റ്, മൈ ഹീറോ" വീഡിയോ മത്സര വിജയികൾ

“മൈ സെയിന്റ്, മൈ ഹീറോ” വീഡിയോ മത്സര വിജയികൾ

സിജോയ് പറപ്പള്ളിൽ

ചിക്കാഗോ: വടക്കേ അമേരിക്കയിലെ ക്‌നാനായ കാത്തലിക് റീജിയണിലെ ഹോളി ചൈൽഡ് ഹുഡ് മിനിസ്റ്റി (തിരുബാല സഖ്യം) യുടെ ആഭിമുഖ്യത്തിൽ നടത്തിയ “മൈ സെയിന്റ്, മൈ ഹീറോ” വീഡിയോ മത്സരത്തിന്റെ വിജയികളെ പ്രഖ്യാപിച്ചു.

സയൻ മനു ചാക്കോ അരയന്താനത്ത് (ന്യൂയോർക്ക് റോക്‌ലാൻഡ് സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ഇടവക) ഒന്നാം സ്ഥാനവും അന്നാ മരിയാ മെൽബിൻ വെള്ളരിമറ്റത്തിൽ (ഫ്ലോറിഡ താമ്പാ സേക്രഡ്‌ ഹാർട്ട് ക്‌നാനായ കത്തോലിക്കാ ഫൊറോനാ ഇടവക) രണ്ടാം സ്ഥാനവും മിലാ മാത്യു പാണപറമ്പിൽ (ന്യൂയോർക്ക് റോക്‌ലാൻഡ് സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ഇടവക) മൂന്നാം സ്ഥാനവും നേടി.

ജനപ്രീയ വിഡിയോക്കുള്ള സമ്മാനം ഡെൻസിൽ എബ്രഹാം പുളിയലക്കുന്നേൽ (ന്യൂയോർക്ക് റോക്‌ലാൻഡ് സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ഇടവക), നഥാനിയേൽ ജിബിൻ കാരുളിൽ (ഡാളസ് ക്രൈസ്റ്റ് ദി കിംഗ് ക്‌നാനായ കത്തോലിക്കാ ഇടവക) എന്നിവർ നേടി.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments