Thursday, December 25, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeAmericaസ്റ്റാറ്റൻ ഐലന്റ്‌ സെന്റ് ഗ്രീഗോറിയോസ് ദേവാലയത്തിൽ ഫാമിലി & യൂത്ത് കോൺഫറൻസ് കിക്കോഫ് വൻ വിജയം

സ്റ്റാറ്റൻ ഐലന്റ്‌ സെന്റ് ഗ്രീഗോറിയോസ് ദേവാലയത്തിൽ ഫാമിലി & യൂത്ത് കോൺഫറൻസ് കിക്കോഫ് വൻ വിജയം

ന്യൂയോർക്ക് : സ്റ്റാറ്റൻ ഐലന്റ്‌ സെന്റ് ഗ്രീഗോറിയോസ് ദേവാലയത്തിൽ സംഘടിപ്പിച്ച മലങ്കര ഓർത്തഡോക്സ് സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിന്റെ 25-ാമത് വാർഷിക ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസ് കിക്ക്‌ ഓഫ് വൻ വിജയമായി

2026 ജൂലൈ 15 മുതൽ 18 വരെ പെൻസിൽവേനിയയിലെ ലാങ്കസ്റ്ററിലാണ് കോൺഫറൻസ് സംഘടിപ്പിച്ചിരിക്കുന്നത് . “കൃപയുടെ പാത്രങ്ങൾ” എന്നതാണ് ചിന്താ വിഷയം

(2 തിമോത്തി 2:20-22 – എന്നാൽ ഒരു വലിയ വീട്ടിൽ പൊന്നും വെള്ളിയും കൊണ്ടുള്ള സാമാനങ്ങൾ മാത്രമല്ല, മരവും മണ്ണുംകൊണ്ടുള്ളവയും ഉണ്ടു; ചിലതു മാന്യകാര്യത്തിന്നും ചിലതു ഹീനകാര്യത്തിന്നും ഉപയോഗിക്കുന്നു.ഇവയെ വിട്ടകന്നു തന്നെത്താൻ വെടിപ്പാക്കുന്നവൻ വിശുദ്ധവും ഉടമസ്ഥന്നു ഉപയോഗവുമായി നല്ല വേലെക്കു ഒക്കെയും ഒരുങ്ങിയിരിക്കുന്ന മാന പാത്രം ആയിരിക്കും അതുകൊണ്ട് യൗവനമോഹങ്ങളെ വിട്ടോടുക; എന്നാൽ ശുദ്ധഹൃദയത്തിൽ നിന്ന് കർത്താവിനെ വിളിച്ചപേക്ഷിക്കുന്നവരോടു കൂടെ നീതിയും വിശ്വാസവും സ്നേഹവും സമാധാനവും പിന്തുടരുക).

കോൺഫറൻസ് പ്രചാരണത്തിന്റെ ഭാഗമായി സ്റ്റാറ്റൻ ഐലന്റ്‌ സെന്റ് ഗ്രീഗോറിയോസ് ദേവാലയത്തിൽ ഫാമിലി & യൂത്ത് കോൺഫറൻസ് ടീം അംഗങ്ങളായ റിംഗിൾ ബിജു (ജോയിന്റ് ട്രഷറർ), ആശ ജോർജ് (ജോയിന്റ് സെക്രട്ടറി), അകില സണ്ണി, ഉമ്മൻ സ്കറിയ എന്നിവർ സന്ദർശനം നടത്തി.

ആശ ജോർജ് കോൺഫറൻസ് ടീമിനെ പരിചയപ്പെടുത്തുകയും, കോൺഫറൻസ് സ്ഥലം, തീയതി, മുഖ്യ ചിന്താ വിഷയം, പ്രഭാഷകർ എന്നിവയെ കുറിച്ച് സംസാരിക്കുകയും, ദേവാലയ അംഗങ്ങളെ കോൺഫറൻസിൽ രജിസ്റ്റർ ചെയ്യാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്തു . കഴിഞ്ഞ വർഷത്തേക്കാൾ കുറഞ്ഞ രജിസ്ട്രേഷൻ നിരക്കുകളുടെ വിശദാംശങ്ങളും ആശ പങ്കു വെച്ചു.

ജോയിന്റ് ട്രഷറർ റിംഗിൾ ബിജു സ്പോൺസർഷിപ്പും റാഫിൾ ടിക്കറ്റും സംബന്ധിച്ചുള്ള വിശദാംശങ്ങളെ കുറിച്ച് സംസാരിച്ചു.

അകില സണ്ണി സ്‌പോൺസർഷിപ്പ്, സുവനീർ നിരക്കുകളും, കോൺഫറൻസിന്റെ ഭാഗമായി ഒരുക്കിയിരിക്കുന്ന “ജോഷ്വ” യുടെ സൈറ്റ് & സൗണ്ട് തിയേറ്റർ സന്ദർശനം എന്നിവയുടെ വിശദാംശങ്ങളും ഇടവകാംഗങ്ങളെ അറിയിച്ചു. ട്രൈ-സ്റ്റേറ്റ് ഏരിയയിൽ നിന്ന് കോൺഫറൻസിലേക്കുള്ള യാത്ര സൗകര്യത്തിനായി ഒരു ചാർട്ടർ ബസ് ലഭ്യമായിരിക്കുമെന്നും പറഞ്ഞു.

സൈന്റ്റ് ഗ്രീഗോറിയോസ് ദേവാലയ സെക്രട്ടറി ലിൻഡ ജോൺ രജിസ്ട്രേഷൻ, സ്‌പോൺസർഷിപ്പ്, സുവനീർ പരസ്യം, റാഫിൾ ടിക്കറ്റുകൾ, എന്നിവയിലൂടെ കോൺഫറൻസിനെ പിന്തുണച്ച ഇടവകാംഗങ്ങളുടെ പേരുകൾ അറിയിച്ചു. ദേവാലയത്തിൽ നിന്നുള്ള ആദ്യ രജിസ്ട്രേഷൻ വികാരി ഫാ. ചെറിയാൻ മുണ്ടക്കലിൽ നിന്നായിരുന്നു.

വോട്ട് ഓഫ് താങ്ക്സ് നൽകി സംസാരിക്കവെ ഉമ്മൻ സ്കറിയ കോൺഫറൻസിലെ പങ്കാളിത്തം ആത്മീയ വളർച്ചയേയും, നമ്മുടെ വിശ്വാസങ്ങളെയും എങ്ങനെ പോസറ്റീവ് ആയി സ്വാധീനിക്കുന്നുവെന്നു എടുത്തു പറഞ്ഞു.

കോൺഫറൻസിനെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ടീമിന്റെ ശ്രമങ്ങൾക്ക് ദേവാലയ വികാരി ഫാ. ചെറിയാൻ മുണ്ടക്കൽ നന്ദി പറയുകയും, 2026 ലെ കോൺഫറൻസിനെ പിന്തുണയ്ക്കാനും പങ്കെടുക്കാനും ഇടവകക്കാരെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു.

രജിസ്ട്രേഷൻ, റാഫിൾ ടിക്കറ്റ് എന്നിവയിലൂടെ ഇടവകയിൽ നിന്ന് ലഭിച്ച വലിയ പിന്തുണയ്ക്ക് കോൺഫറൻസ് ടീം നന്ദി അറിയിച്ചു

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments