Thursday, December 25, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeAmericaഎഡ്മിന്റണിൽ കാതോരം ലൈവ് ഇൻ കോൺസർട്ട് വിജയകരമായി അരങ്ങേറി

എഡ്മിന്റണിൽ കാതോരം ലൈവ് ഇൻ കോൺസർട്ട് വിജയകരമായി അരങ്ങേറി

എഡ്മിന്റൻ : വൈറ്റ് ഔൾ പ്രൊഡക്ഷൻസ് അവതരിപ്പിച്ച “കാതോരം – ലൈവ് ഇൻ കോൺസർട്ട് (Ear to the Heart)” ഡിസംബർ 20-ന് സെന്റ് ബേസിൽസ് കൾച്ചറൽ സെന്ററിൽ വിജയകരമായി അരങ്ങേറി. നിറഞ്ഞ സദസ്സ് സാക്ഷിയായ ഈ സംഗീത സന്ധ്യ പ്രേക്ഷകരിൽ നിന്നും മികച്ച പ്രതികരണമാണ് നേടിയത്.

കാതോരം മ്യൂസിക് ക്ലബ്ബിലെ 6 സംഗീതജ്ഞരും 13 ഗായകരും ചേർന്ന് അവതരിപ്പിച്ച ഈ സംഗീതതപസ്സ് പ്രേക്ഷകരുടെ ഹൃദയം കീഴടക്കി. മികച്ച ശബ്ദസംവിധാനവും മനോഹരമായ ലൈറ്റിംഗ് സംവിധാനവും വേദിയുടെ സമഗ്രമായ ആംബിയൻസും പരിപാടിയുടെ നിലവാരം കൂടുതൽ ഉയർത്തി. ഇതെല്ലാം ഒരുക്കിയത് വൈറ്റ് ഔൾ പ്രൊഡക്ഷൻസ് ആയിരുന്നു.

സംഗീതത്തിന്റെ ആത്മാവിനെ സ്പർശിക്കുന്ന ഗാനാവതരണങ്ങളിലൂടെ “Ear to the Heart” എന്ന ആശയം പൂർണമായും സഫലമായി. പരിപാടി വിജയകരമാക്കാൻ സഹകരിച്ച എല്ലാ സ്പോൺസർമാർക്കും സാങ്കേതിക സംഘത്തിനും സന്നദ്ധ പ്രവർത്തകർക്കും പ്രേക്ഷകർക്കും സംഘാടകർ ഹൃദയപൂർവ്വം നന്ദി അറിയിച്ചു.

സംഗീതത്തെ സ്നേഹിക്കുന്ന സമൂഹത്തിന് ഇനിയും കൂടുതൽ മികച്ച പരിപാടികൾ സമ്മാനിക്കുമെന്ന് കാതോരം മ്യൂസിക് ക്ലബ്ബും വൈറ്റ് ഔൾ പ്രൊഡക്ഷൻസും അറിയിച്ചു.

വാർത്ത : ജോസഫ് ജോൺ കാൽഗറി

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments