Thursday, December 25, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeAmericaഡാലസിൽ വർഷാന്തര കൺവെൻഷനും, ഉപവാസ പ്രാർത്ഥനയും ഡിസംബർ 26 മുതൽ 27 വരെ

ഡാലസിൽ വർഷാന്തര കൺവെൻഷനും, ഉപവാസ പ്രാർത്ഥനയും ഡിസംബർ 26 മുതൽ 27 വരെ

ഷാജി രാമപുരം

ഡാലസ്: മാർത്തോമ്മാ ചർച്ച് ഓഫ് ഡാലസ് ഫാർമേഴ്‌സ് ബ്രാഞ്ച് ഇടവകമിഷന്റെ നേതൃത്വത്തിലുള്ള വർഷാന്തര കൺവെൻഷനും ഉപവാസ പ്രാർത്ഥനയും ഡിസംബർ 26 (നാളെ) മുതൽ 27 വരെയുള്ള ദിവസങ്ങളിൽ (വെള്ളി, ശനി) വൈകുന്നേരം 6.30 മുതൽ 8.30 വരെ മാർത്തോമ്മാ ചർച്ച് ഓഫ് ഡാലസ് ഫാർമേഴ്‌സ് ബ്രാഞ്ച് ദേവാലയത്തിൽ വെച്ച് നടത്തപ്പെടുന്നു.

ഹ്യൂസ്റ്റൺ ട്രിനിറ്റി മാർത്തോമ്മാ ഇടവക വികാരിയും, പ്രമുഖ കൺവെൻഷൻ പ്രസംഗകനുമായ റവ.ജിജോ എം.ജേക്കബ് കൺവെൻഷന് മുഖ്യ സന്ദേശം നൽകും. ഇടവക ഗായകസംഘം ഗാനശുശ്രൂഷകൾക്ക് നേതൃത്വം നൽകും.

ഡിസംബർ 27 ശനിയാഴ്ച രാവിലെ 9 മണി മുതൽ വൈകീട്ട് 6 മണി വരെ ഉപവാസ പ്രാർത്ഥന ദേവാലയത്തിൽ വെച്ച് നടത്തപ്പെടും.

ഡിസംബർ 26 ,27 (വെള്ളി,ശനി) ദിവസങ്ങളിൽ മാർത്തോമ്മാ ചർച്ച് ഓഫ് ഡാളസ് ഫാർമേഴ്‌സ് ബ്രാഞ്ച് ദേവാലയത്തിൽ വെച്ച് നടത്തപ്പെടുന്ന ഇടവകമിഷന്റെ നേതൃത്വത്തിലുള്ള വർഷാന്തര കൺവെൻഷനിലേക്കും, ഉപവാസ പ്രാർത്ഥനയിലേക്കും ഏവരെയും ക്ഷണിക്കുന്നതായി ഇടവക വികാരി റവ.എബ്രഹാം വി.സാംസൺ, സഹ വികാരി റവ.ജസ്വിൻ വി ജോൺ, ഇടവക മിഷൻ സെക്രട്ടറി ജോർജ് വർഗീസ് (ജയൻ) എന്നിവർ അറിയിച്ചു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments