ജോസഫ് ഇടിക്കുള.
തദ്ദേശ തിരഞ്ഞെടുപ്പിൽ യൂ ഡി എഫിന്റെ മികച്ച വിജയത്തിന് ആശംസകൾ അർപ്പിക്കുവാൻ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് യൂ എസ് എ നാഷണൽ കമ്മറ്റി വിളിച്ചു ചേർത്ത മീറ്റിങ് വൻവിജയം, ആശംസകളും അഭിപ്രായങ്ങളും പങ്കു വച്ച് അംഗങ്ങൾ, കേരളാ ഘടകം പ്രസിഡന്റ് സതീശൻ നായരുടെ നേതൃത്വത്തിൽ വിളിച്ചു ചേർത്ത യോഗത്തിൽ ഓ ഐ സി സി നാഷണൽ വൈസ് ചെയർമാൻ തോമസ് എബ്രഹാം, കേരളാ ഘടകം ചെയർമാൻ പോൾ കറുകപ്പള്ളിൽ, ജനറൽ സെക്രട്ടറി ജോസഫ് ഇടിക്കുള, ട്രഷറർ ഡോ. മാത്യു വർഗീസ്, ഡെപ്യൂട്ടി ചെയർമാൻ ജയചന്ദ്രൻ,മുൻ പ്രസിഡന്റ് ലീല മാരേട്ട്, മുൻ ചെയർമാൻ തോമസ് മാത്യു, എക്സികുട്ടീവ് വൈസ് പ്രസിഡന്റ് സജി കരിമ്പന്നൂർ തുടങ്ങി അനേകം നേതാക്കൾ പങ്കെടുത്തു,
താഴെത്തട്ടിൽ മുതലുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു യൂ ഡി എഫ് നേടിയ ഈ വിജയം അടുത്തായി വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും നേടുന്നതിന് ആവശ്യമായ നടപടികൾ ഉണ്ടാവണമെന്ന് എല്ലാവരും ഐകകണ്ഠേന അഭിപ്രായപ്പെട്ടു, തദ്ദേശതിരഞ്ഞെടുപ്പിലെ പോലെ തന്നെ സാമ്പത്തികസഹായമടക്കമുള്ള പ്രവർത്തനങ്ങൾ പ്രവാസി കമ്യുണിറ്റികളിൽ ഏകോപിപ്പിക്കുവാൻ തങ്ങൾ മുന്പന്തിയിലുണ്ടാവുമെന്ന് നേതാക്കൾ അറിയിച്ചു,

മിക്കവാറും പ്രവർത്തകരുടെയും ബന്ധുക്കളോ സുഹൃത്തുക്കളോ മിക്കയിടങ്ങളിലും പല സ്ഥാനങ്ങളിലേക്ക് മത്സരിക്കുന്നുണ്ടായിരുന്നു, അനേകം ഐ ഓ സി പ്രവർത്തകർ നാട്ടിൽ പോയി പാർട്ടി പ്രവർത്തകരോടൊപ്പം യൂ ഡി എഫ് സ്ഥാനാർത്ഥികൾക്ക് വേണ്ടി തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നതായി അറിയിച്ചു, മിക്കവാറും സ്ഥാനാർത്ഥികൾ വൻവിജയം നേടിയതിലുള്ള സന്തോഷം മിക്കവരും പങ്കുവച്ചു, ചിലരൊക്കെ നാട്ടിൽ നിന്നാണ് കോളിൽ കയറിയത്, അവിടെയുള്ള വിജയാഘോഷങ്ങളിൽ പങ്കെടുക്കുകയായിരുന്നു പലരും, വരുംകാലങ്ങളിലും ഇങ്ങനെയുള്ള പ്രവർത്തനങ്ങൾ ഉണ്ടാവുമെന്ന് പ്രവർത്തകർ ഉറപ്പു നൽകി,
മീറ്റിംഗിൽ ചാപ്റ്റർ പ്രസിഡന്റുമാരായ ജോർജ് പണിക്കർ, ഏലിയാസ്, ജസ്റ്റിൻ ജേക്കബ്, ഡോ ഈപ്പൻ ജേക്കബ്, സതീഷ് നൈനാൻ, നോഹ ജോർജ്, ജെയിംസ് ജോർജ് വൈസ് പ്രസിഡന്റുമാരായ തോമസ് ഒലിയാംകുന്നേൽ, സന്തോഷ് നായർ, സന്തോഷ് എബ്രഹാം, സെക്രട്ടറി ആന്റോ കവലയ്ക്കൽ, ശാലു പുന്നൂസ്, കൂടാതെ രാജൻ പാടവത്തിൽ,ജോർജ് വർഗീസ്,ബിജു കണ്ടത്തിൽ, ബിജു സേവ്യർ, നെബു കുര്യാക്കോസ്, ശാന്തി വർഗീസ്, കുര്യൻ ബിജു, ചെറിയാൻ കോശി, ഉഷാ ജോർജ് തുടങ്ങി വിവിധ മേഖലകളിൽ നിന്ന് അനേകം കോൺഗ്രസ് പ്രവർത്തകർ ടീം യൂ ഡി എഫിന് ആശംസകൾ അർപ്പിച്ചു.



